എടാ,എടീ,നീ എന്നൊക്കെ വിളിച്ചാല്‍ ഇനി പണി പാളും; ഹൈക്കോടതി പുറപ്പെടുവിച്ച വിധിയില്‍ കര്‍ശന നിര്‍ദേശവുമായി ഡിജിപിയുടെ സര്‍ക്കുലര്‍

Latest ഇന്ത്യ കേരളം പ്രാദേശികം

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പൊ​തു​ജ​ന​ങ്ങ​ളോ​ട് മോശമായി പെരുമാറുന്നതിനെതിരെ ഹൈ​ക്കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച വി​ധി​യില്‍ ഡി​ജി​പി​ സര്‍ക്കുലര്‍ ഇറക്കി.
പോ​ലീ​സുകാര്‍ പൊ​തു​ജ​ന​ങ്ങ​ളോട് മാന്യമായി പെരുമാറണമെന്നും എ​ടാ, എ​ടി, നീ എന്ന് അ​ഭി​സം​ബോ​ധ​ന ചെ​യ്യരുതെന്നും ഡി​ജി​പി​യു​ടെ സ​ര്‍​ക്കു​ല​റില്‍ പറയുന്നു.ഇക്കാര്യം ഉറപ്പ് വരുത്താന്‍ പൊ​തു​ജ​ന​ങ്ങ​ളോ​ട് പോ​ലീ​സ് പെ​രു​മാ​റു​ന്ന രീ​തി ജി​ല്ലാ സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് നി​രീ​ക്ഷി​ക്കുമെന്നും നി​ര്‍​ദേ​ശ​ത്തി​ന് വി​രു​ദ്ധ​മാ​യ സം​ഭ​വ​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ ബ​ന്ധ​പ്പെ​ട്ട യൂ​ണി​റ്റ് മേ​ധാ​വി ഉ​ട​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കുമെന്നും ഡി​ജി​പി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *