കുമ്പള :കുമ്പള കുണ്ടങ്കരഡ്ക്കയിൽ പ്രവർത്തിക്കുന്ന IHRD കോളേജ് ഉടൻ വിദ്യാർത്ഥികൾക്കായി തുറന്നു കൊടുക്കുക DYFI ശാന്തിപ്പള്ളം യൂണിറ്റ് ജനറൽ ബോഡി യോഗത്തിൽ ആവശ്യപ്പെട്ടു.31-07-2021 ന് നടന്ന യൂണിറ്റ് ജനറൽ ബോഡി യോഗത്തിൽ DYFI കുമ്പള മേഖല സെക്രട്ടറി സ. സതീഷ് മുളിയടുക്കം ഉദ്ഘാടനം ചെയ്തു മേഖല കമ്മിറ്റി അംഗങ്ങളായ സ. ജാഫർ, സ. അനിൽ കുമാർ ശാന്തിപ്പള്ളം എന്നിവർ സംസാരിച്ചു.
പുതിയ യൂണിറ്റ് സെക്രട്ടറിയായി സ. മനോജ്കുമാറിനെയും പ്രസിഡന്റായി സ. ഹൈറാസ് കുമ്പളയെയും തെരെഞ്ഞെടുത്തു.
യോഗത്തിൽ യൂണിറ്റ് ജോയിന്റ് സെക്രട്ടറി മൊയ്ദീൻ കുഞ്ഞി നന്ദിയും അറിയിച്ചു