കുമ്പള: കുമ്പള, ഷിറിയ പുഴകളിൽ അനധികൃതമായി മണൽ വാരലിൽ ഏർപ്പെട്ട അഞ്ചു തോണികൾ പൊലീസ് പിടികൂടി.
കാസറഗോഡ് ഡിവൈഎസ്പി പി. ബാലകൃഷ്ണൻ നായർ, കുമ്പള ഇൻസ്‌പെക്ടർ പ്രമോദ്. എസ് ഐ മാരായ അനീഷ്, പി.കെ.വി. രാജീവൻ, സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് തോണികൾ പിടികൂടി കേസെടുത്തത്.
പോലീസിന്റെ കണ്ണുവെട്ടിച്ചു കണ്ടൽ കാടുകൾക്കിടയിൽ ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു തോണികൾ കണ്ടെത്തിയത്.