‘എനിക്ക് ഞാൻ മാത്രം മതി’; സ്വയം വിവാഹം കഴിക്കാനൊരുങ്ങി യുവതി

Latest ഇന്ത്യ

മുംബൈ: സാധാരണ വിവാഹ സങ്കൽപ്പങ്ങളെയെല്ലാം തകർത്ത് പുതിയ പാതകൾ സൃഷ്ടിക്കുന്ന പുതുതലമുറയുടെ സമൂഹത്തിലാണ് ഓരോരുത്തരും ജീവിക്കുന്നത്. വിവാഹത്തിന്റെ പതിവു രീതികളെയെല്ലാം തിരുത്തിയെഴുതി വിവാഹം കഴിക്കാനൊരുങ്ങുകയാണ് 24 കാരിയായ ക്ഷമാ ബിന്ദു. ഇതോടെ വാർത്താമാധ്യമങ്ങളിൽ താരമായിരിക്കുകയാണ് യുവതി. പരമ്പരാഗത ഗുജറാത്തി ആചാരങ്ങളോട് കൂടി നടക്കുന്ന ബിന്ദുവിന്റെ വിവാഹത്തിൽ വരനും വധുവുമെല്ലാം ഇവർ തന്നെയാണ്.

ഇന്ത്യ മഹാരാജ്യത്ത് തന്നെ ആത്മ സനേഹം ഉയർത്തിപ്പിടിച്ച് വിവാഹം കഴിക്കാനൊരുങ്ങുന്ന വ്യക്തി താനായിരിക്കുമെന്നാണ് ക്ഷമ അഭിപ്രായപ്പെടുന്നത്.സ്വയം വിവാഹം കഴിക്കുകയെന്നത് നിങ്ങളോട് തന്നെയുള്ള നിരുപാധികമായ സ്‌നേഹത്തിൻറെ തുറന്ന പ്രഖ്യാപനമാണെന്നാണ് ക്ഷമയുടെ വാദം. അത് സ്വയം അംഗീകരിക്കൽ കൂടിയാണ്. ആളുകൾ എല്ലായ്‌പ്പോഴും അവർക്ക് ഇഷ്ടം തോന്നുന്നവരെയാണ് വിവാഹം ചെയ്യേണ്ടതെന്നും അവൾക്ക് അവളെ തന്നെയാണ് ഇഷ്ടമെന്നും ക്ഷമ പറയുന്നു.താൻ ഒരിക്കലും വിവാഹം കഴിക്കാൻ ആഗ്രഹിച്ചിട്ടില്ലെന്നും എന്നാൽ വധുവായി അണിഞ്ഞൊരുങ്ങാൻ ആഗ്രഹമുണ്ടായിരുന്നെന്നും ക്ഷമ കൂട്ടിച്ചേർത്തു. ഇതിനാലാണ് സ്വയം വിവാഹചടങ്ങ് സംഘടിപ്പിച്ചതെന്നും അവർ വ്യക്തമാക്കി.

ചില ആളുകൾക്ക് സ്വയം വിവാഹങ്ങൾ അപ്രസക്തമായി തോന്നാം. എന്നാൽ ഇത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമുള്ള കാര്യമാണെന്നും അവർ പറഞ്ഞു. വിവാഹത്തിന് മാതാപിതാക്കളുടെ പൂർണ്ണ പിന്തുണയുണ്ടെന്നും ക്ഷമ വ്യക്തമാക്കി. ഗോത്രിയിലെ ഒരു ക്ഷേത്രത്തിൽ വെച്ച് ജൂൺ 11നാണ് വിവാഹം നടക്കുന്നത്. വിവാഹത്തിന് ശേഷം ഗോവയിൽ തനിക്കായി രണ്ടാഴ്ചത്തെ ഹണിമൂണും ക്ഷമ പ്ലാൻ ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *