തിരിച്ചയക്കുന്നതിലും നല്ലത്​ മരണമാണ്​; പ്ലാസ്​റ്റിക്​ ബോട്ടിലുകൾ ചങ്ങാടമാക്കി സ്​പെയിനി​േലക്ക്​ നീന്തി കടന്ന ​മൊറോക്കൻ ബാല​െൻറ രോദനം -​ൈവറലായി വിഡിയോ

Latest അന്താരാഷ്ട്രം

ദേഹത്തിനും ചു​റ്റും പ്ലാസ്​റ്റിക്​ ബോട്ടിലുകൾ കെട്ടി സ്​പെയിനിലേക്ക്​ നീന്തിക്കടക്കാൻ തുനിയു​േമ്പാൾ ആ ബാല​െൻറ സ്വപ്​നങ്ങളിൽ നല്ല ജീവിതത്തെ കുറിച്ചുള്ള സ്വപ്​നങ്ങൾ മാത്രമായിരുന്നു. കയ്​പേറിയ ജീവിതാനുഭവങ്ങളിൽ നിന്ന്​ ഏത്​ കടലും കടന്ന്​ രക്ഷപ്പെടാനുള്ള അടങ്ങാത്ത ആഗ്രഹവും അങ്ങനെയൊരു അതിസാഹസികതക്ക്​ ആ ബാലനെ പ്രേരിപ്പിച്ചിട്ടുണ്ടാകും. സിയൂട്ടയിലെ തീരത്ത്​ പിടിക്കപ്പെടു​േമ്പാൾ പട്ടാളക്കാരോട്​ ആ ബാലൻ കരഞ്ഞു പറഞ്ഞത്​ ലോമെങ്ങുമുള്ളവരു​െട നെഞ്ചുലക്കുന്നതാണ്​. തിരിച്ചയക്കുന്നതിനേക്കാൾ നല്ലത്​ തന്നെ കൊല്ലുന്നതാണെന്നാണ്​​ ആ ബാലൻ കരഞ്ഞ്​ പറഞ്ഞത്​.

യൂറോപ്പിലേക്ക്​ കടക്കാൻ മൊറോക്കോയിൽ നിന്ന്​ നീന്തി സിയൂട്ടയിലെത്തു​േമ്പാൾ അവശനായിരുന്നു ആ ബാലൻ. കുടിയേറ്റം നിയന്ത്രിക്കാൻ സ്​പെയിൻ കാവൽ നിർത്തിയ പട്ടാളക്കാരുടെ മുമ്പിലേക്കാണ്​ ആ ബാലൻ നീന്തിക്കയറിയത്​. അങ്ങേയറ്റം അവശനായിട്ടും, പട്ടാളക്കാരുടെ പിടിയിൽ പെടാതെ ഒാടി രക്ഷപ്പെടാനുള്ള ഒരു പാഴ്​ശ്രമം പോലും നടത്തുന്നുണ്ട്​ അവൻ. ദേഹത്തു കെട്ടിവെച്ച പ്ലാസ്​റ്റിക്​ ബോട്ടിലുകൾ എടുത്തുമാറ്റി ഒാടി രക്ഷപ്പെടാനുള്ള ശ്രമം ആരുടെയും കണ്ണു നനയിപ്പിക്കുന്നതാണ്​.

Leave a Reply

Your email address will not be published. Required fields are marked *