ചെമ്മനാട് പഞ്ചായത്തിൽ മെഡിക്കൽ ഷോപ്പും പാൽ കടകളും ഒഴികെ മുഴുവൻ സ്ഥാപനങ്ങളും ഞായറാഴ്ച അടച്ചിടുമെന്ന് ഭരണ സമിതി

Latest പ്രാദേശികം

ചെമ്മനാട് ഗ്രാമപഞ്ചായത്തില്‍ കോവിഡ് 19 പോസിറ്റീവ് കേസുകള്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൌണില്‍ എത്താനുള്ള സാധ്യതയാണ് നിലവിലുള്ളത്. ആയതിനാല്‍ 02-07-2021 തീയ്യതിയിലെ പഞ്ചായത്ത് കോര്‍ കമ്മിറ്റി തീരുമാന പ്രകാരം  04-07-2021 തീയ്യതി ഞായറാഴച പഞ്ചായത്തിൽ സമ്പൂര്‍ണ്ണ ലോക്ഡൌണ്‍ പ്രഖ്യാപിച്ചിട്ടുള്ളതാണെന്ന വിവരം പൊതു ജനങ്ങളെ അറിയിക്കുന്നു. അന്നേ ദിവസം മെഡിക്കല്‍ ഷോപ്പ് ഒഴികെയുള്ള മുഴുവന്‍ കടകളും സ്ഥാപനങ്ങളും അടച്ചിടേണ്ടതാണ്.  പാല്‍ കടകള്‍ തുറക്കാതെ പുറത്ത് വെച്ച് രാവിലെ 7 മണി മുതല്‍ 9 മണി വരെ വിതരണം ചെയ്യാവുന്നതാണ്. പഞ്ചായത്തില്‍ ഡെങ്കിപ്പനിയുടെ വ്യാപനം കൂടി വരുന്നതിനാല്‍ അന്നേ ദിവസം പഞ്ചായത്തിനകത്ത് ഡ്രൈഡേ ആചരിക്കാന്‍ തീരമാനിച്ചിട്ടുണ്ട്. മുഴുവന്‍ ആളുകളും ഡ്രൈഡേയുടെ ഭാഗമായി നടക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഭാഗമാകേണ്ടതാണെന്നും പഞ്ചായത്തുമായി സഹകരിച്ച് കോവിഡ് 19, ഡെങ്കി, മലേറിയ , മഞ്ഞ പിത്തം, എന്നീ രോഗങ്ങള്‍ പടരാതിരിക്കാനുള്ള യജ്ഞത്തില്‍ പങ്കാളികളാണവണമെന്നും അറിയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *