കാസർഗോഡ് ജില്ലയിൽ 19 തദ്ദേശ സ്ഥാപനങ്ങൾ കാറ്റഗറി ഡിയിൽ. ജില്ലയുടെ ഒരാഴ്ചത്തെ ശരാശരി ടി.പി.ആർ 14.10

Latest പ്രാദേശികം

​കാസർഗോഡ്:ജൂൺ 30 മുതൽ ജൂലൈ ആറ് വരെ ഒരാഴ്ചത്തെ ശരാശരി കോവിഡ്-19 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ (ടി.പി.ആർ) അടിസ്ഥാനത്തിൽ ജില്ലയിലെ 19 തദ്ദേശ സ്ഥാപനങ്ങൾ കാറ്റഗറി ഡിയിലും ഒമ്പത് എണ്ണം വീതം കാറ്റഗറി സിയിലും ബിയിലും നാല് ഗ്രാമപഞ്ചായത്തുകൾ കാറ്റഗറി എയിലും ഉൾപ്പെടുത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടർ ഡോ. ഡി. സജിത്ത് ബാബു ഉത്തരവിട്ടു.

ഒരാഴ്ചത്തെ ശരാശരി ടി.പി.ആർ 15 ശതമാനത്തിന് മുകളിൽ ഉള്ളതിനാൽ ഉദുമ (31.30), വെസ്റ്റ് എളേരി (28.27), മടിക്കൈ (24.20), എൻമകജെ (21.47), കള്ളാർ (20.94), കോടോം-ബേളൂർ (20.59), ചെമ്മനാട് (19.69), കിനാനൂർ-കരിന്തളം (19.57), ചെങ്കള (19.42), അജാനൂർ (17.97), പുല്ലൂർ-പെരിയ (17.87), പിലിക്കോട് (17.66), പള്ളിക്കര (17.47), ബദിയടുക്ക (17.23), മുളിയാർ (16.48), മൊഗ്രാൽ പുത്തൂർ (15.94), കുമ്പള (15.62), മധൂർ (15.38) ഗ്രാമപഞ്ചായത്തുകളും കാഞ്ഞങ്ങാട് നഗരസഭയും (15.06) കാറ്റഗഗി ഡിയിൽ ഉൾപ്പെടുത്തി.

ഒരാഴ്ചത്തെ ശരാശരി ടി.പി.ആർ 10നും 15നും ഇടയിലുള്ളതിനാൽ ബേഡഡുക്ക (14.54), ചെറുവത്തൂർ (14.49), ബളാൽ (13.57), കുറ്റിക്കോൽ (13.23) ഗ്രാമപഞ്ചായത്തുകൾ, നീലേശ്വരം നഗരസഭ (12.97), മംഗൽപാടി (12.79), കയ്യൂർ-ചീമേനി (12.71), കുംബഡാജെ (12.64), പൈവളിഗെ (11.73) ഗ്രാമപഞ്ചായത്തുകൾ എന്നിവ കാറ്റഗഗി സിയിൽ ഉൾപ്പെടുത്തി.
ഒരാഴചത്തെ ശരാശരി ടി.പി.ആർ അഞ്ചിനും 10നും ഇടയിലുള്ളതിനാൽ ദേലംപാടി (9.92), ഈസ്റ്റ് എളേരി (9.58), കാറഡുക്ക (9.32), പനത്തടി (8.58), പുത്തിഗെ (8.01), തൃക്കരിപ്പൂർ (7.11), വലിയപറമ്പ (6.97) ഗ്രാമപഞ്ചായത്തുകൾ, കാസർകോട് നഗരസഭ (5.90), വോർക്കാടി ഗ്രാമപഞ്ചായത്ത് (5.50) എന്നിവ കാറ്റഗഗി ബിയിൽ ഉൾപ്പെടുത്തി.
ഒരാഴചത്തെ ശരാശരി ടിപിആർ അഞ്ചിൽ കുറവുള്ള കാറ്റഗറി എയിൽ മഞ്ചേശ്വരം (4.25), മീഞ്ച (3.51), പടന്ന (2.96), ബെള്ളൂർ (2.76) എന്നീ പഞ്ചായത്തുകൾ ഉൾപ്പെടുന്നു.

അധിക മാർഗനിർദേശങ്ങൾ
എ, ബി കാറ്റഗറികളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്മീഷനുകൾ, കമ്പനികൾ, സ്വയംഭരണ സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ എന്നിവ ഉൾപ്പെടെ എല്ലാ പൊതു ഓഫീസുകളും കമ്പനികൾ, കമ്മീഷനുകൾ, കോർപറേഷനുകൾ, സ്വയംഭരണ സ്ഥാപങ്ങൾ എന്നിവയും 100 ശതമാനം ജീവനക്കാരോടുകൂടിയും സി വിഭാഗത്തിൽ 50 ശതമാനം വരെ ജീവനക്കാരോടു കൂടിയും പ്രവർത്തിക്കാവുന്നതാണ്.

അവശ്യ സേവന വിഭാഗത്തിൽപ്പെടുന്ന വകുപ്പുകളുടെ ഓഫീസുകൾ എ, ബി, സി, ഡി കാറ്റഗറി വ്യത്യാസമില്ലാതെ മുഴുവൻ ജീവനക്കാരേയും ഉൾപ്പെടുത്തി തുറന്നുപ്രവർത്തിക്കേണ്ടതാണ്.

എ, ബി കാറ്റഗറി പ്രദേശങ്ങളിലെ ഹോട്ടലുകളിൽനിന്നും റസ്റ്റോറന്റുകളിൽനിന്നുമുള്ള ഭക്ഷണം ടേക്ക് എവേ/ഹോം ഡെലിവറിയായി മാത്രം രാത്രി 9.30 വരെ അനുവദിക്കാവുന്നതാണ്.

എ, ബി കാറ്റഗറി പ്രദേശങ്ങളിലെ ഇൻഡോർ സ്‌പോർട്‌സ്/ജിമ്മുകൾ എ.സി. ഉപയോഗിക്കാതെ ആവശ്യത്തിന് വായുസഞ്ചാരമുള്ള ഹാളുകളിൽ/സ്ഥലങ്ങളിൽ ഒരു സമയം 20 പേരെ പരിമിതപ്പെടുത്തി പ്രവർത്തിപ്പിക്കാവുന്നതാണ്.

എ, ബി കാറ്റഗറി പ്രദേശങ്ങളിലെ ടൂറിസം മേഖലയിൽ താമസ സൗകര്യം ഒരുക്കുന്ന സ്ഥാപനങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമവും (എസ്.ഒ.പി) കേന്ദ്ര ടൂറിസം മന്ത്രാലത്തിന്റെ മാർഗനിർദേശങ്ങളും അനുസരിച്ച് പ്രവർത്തിപ്പിക്കാവുന്നതാണ്. ഇത്തരം സ്ഥാപനങ്ങളിലെ ജീവനക്കാർ ഒരു ഡോസ് കോവിഡ് വാക്‌സിൻ എടുത്തതിന്റെ തെളിവ് കൈവശം കരുതണം.

ജൂലൈ 10 ശനിയാഴ്ച ബാങ്കുകൾക്കും ഇതര ധനകാര്യ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെൻറ്‌സ് ആക്ട് 1881 പ്രകാരം അവധിയായിരിക്കും.

ജൂലൈ 10, 11 തീയതികളിൽ സമ്പൂർണ ലോക്ക് ഡൗൺ നടപ്പിലാക്കുന്നതാണ്.
അതത് കാറ്റഗറി പ്രദേശങ്ങളിൽ ഇതിനകം ലഭ്യമായ ഇളവുകളും നിയന്ത്രണങ്ങളും തുടരും.

Leave a Reply

Your email address will not be published. Required fields are marked *