കാസർകോട് ജില്ലയിൽ 584 പേർക്ക് കൂടി കോവിഡ്, 578 പേർക്ക് രോഗമുക്തി

Latest പ്രാദേശികം

കാസർകോട് ജില്ലയിൽ 584 പേർ കൂടി കോവിഡ്-19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 578 പേർക്ക് കോവിഡ് നെഗറ്റീവായി. നിലവിൽ 7232 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 139 ആയി ഉയർന്നു.

ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 30769 പേർ

വീടുകളിൽ 29580 പേരും സ്ഥാപനങ്ങളിൽ 1189 പേരുമുൾപ്പെടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 30769 പേരാണ്. പുതിയതായി 1245 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനൽ സർവ്വേ അടക്കം പുതിയതായി 3087 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു (ആർടിപിസിആർ 1857, ആന്റിജൻ 1218, ട്രൂനാറ്റ് 12). 920 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 2285 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയർ സെന്ററുകളിലുമായി 567 പേർ നിരീക്ഷണത്തിൽ പ്രവേശിക്കപ്പെട്ടു. ആശുപത്രികളിൽ നിന്നും കോവിഡ് കെയർ സെന്ററുകളിൽ നിന്നും 578 പേരെ ഡിസ്ചാർജ് ചെയ്തു.

69781 പേർക്കാണ് ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 62054 പേർക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.

ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്: 19

Leave a Reply

Your email address will not be published. Required fields are marked *