കാസര്‍കോട് ജില്ലയിൽ ഹയര്‍സെക്കന്‍ഡറി യോഗ്യത നേടിയ പകുതിയോളം കുട്ടികളും ബിരുദ സീറ്റില്ലാതെ പുറത്ത്

Latest പ്രാദേശികം

കാസര്‍കോട്​: ഹയര്‍സെക്കന്‍ഡറിയില്‍ ഉന്നത വിജയം നേടിയ കാസര്‍കോട്​ ജില്ലയിലുള്ളവര്‍ക്ക്​ ബിരുദത്തിന്​ പഠിക്കാന്‍ ആവശ്യമായ സീറ്റില്ല.ഹയര്‍ സെക്കന്‍ഡറി യോഗ്യത നേടിയ ജില്ലയിലെ പകുതിയോളം കുട്ടികളും ബിരുദ സീറ്റില്ലാതെ പുറത്താവും.പതിവുപോലെ കര്‍ണാടകയിലെ കോളജുകളിലേക്ക്​ ചേക്കേറേണ്ട സ്​ഥിതിയാണ്​ ഇത്തവണയും​. കാലങ്ങളായി തുടരുന്ന അവഗണനയില്‍ ജില്ലയിലെ ജനപ്രതിനിധികളും നിസ്സഹായതയിലാണ്​.
ഹയര്‍ സെക്കന്‍ഡറിയില്‍ 82.64 ശതമാനം ജയമാണ്​ ഇത്തവണ ജില്ലയിലെ കുട്ടികള്‍ നേടിയത്​. പ്ലസ് ​ടു, വി.എച്ച്‌​.എസ്​.ഇ, ഓപണ്‍ സ്​കൂള്‍ വിഭാഗത്തിലായി 13, 402 പേരാണ്​ ഹയര്‍സെക്കന്‍ഡറി പരീക്ഷ ജയിച്ചത്​. ജില്ലയിലെ സര്‍ക്കാര്‍, എയ്​ഡഡ്​, അണ്‍ എയ്​ഡഡ്​ കോളജുകളിലായി ആകെയുള്ളത്​ 7320 സീറ്റാണ്​.
ഹയര്‍സെക്കന്‍ഡറി യോഗ്യത നേടിയ 6082 പേര്‍ക്കും ജില്ലയില്‍ ബിരുദപഠനത്തിന്​ സൗകര്യമില്ല. ഹയര്‍സെക്കന്‍ഡറി യോഗ്യത നേടിയ ഇത്രയും പേര്‍ക്ക്​ ഉന്നത പഠനസൗകര്യമില്ലാത്ത മറ്റൊരു ജില്ല സംസ്​ഥാനത്ത്​ അപൂര്‍വമാണ്​. അണ്‍ എയ്​ഡഡ്​ കോളജിലെ മാനേജ്​മെന്‍റ്​ സീറ്റ്​ ഉള്‍പ്പെടെയാണ്​ ഈ സീറ്റ്​ എന്നതാണ്​ ഏറെ ആശ്ചര്യകരം.
ജില്ലയില്‍ സര്‍ക്കാര്‍, എയ്​ഡഡ്​ മേഖലയില്‍ എട്ട്​ കോളജുകളാണ്​ ആകെയുള്ളത്​.2082 സീറ്റാണ്​ ഈ എട്ടുകോളജുകളിലായി ആകെയുള്ളത്​. അണ്‍ എയ്​ഡഡ്​ ​മേഖലയില്‍ 19 ആര്‍ട്​സ്​ ആന്‍ഡ്​ സയന്‍സ്​ കോളജുകളിലായി 5238 സീറ്റാണുള്ളത്​.ഇതില്‍ പകുതിയും മാനേജ്​മെന്‍റ്​ സീറ്റാണ്​.ജില്ലയിലെ 106 ഹയര്‍സെക്കന്‍ഡറി സ്​കൂളുകളിലായി 1286 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്​ ലഭിച്ചവരാണ്​. മെഡിക്കല്‍, എന്‍ജിനീയറിങ്​ സീറ്റുകള്‍ ലഭിക്കാത്ത എല്ലാവരും ബിരുദ സീറ്റുകള്‍ തന്നെയാണ്​ കൂടുതലും ആശ്രയിക്കുന്നത്​.

Leave a Reply

Your email address will not be published. Required fields are marked *