കാസർഗോഡ് ജില്ലയിൽ ഇന്ന് 128 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Latest ഇന്ത്യ കേരളം പ്രാദേശികം

▪️കാസർകോട്: ജില്ലയിൽ 128 പേർ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 381
പേർക്ക് കോവിഡ് നെഗറ്റീവായി. നിലവിൽ 2200 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 525

ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 12150 പേർ

വീടുകളില 11532 പേരും സ്ഥാപനങ്ങളിൽ 618 പേരുമുൾപ്പെടെ ജില്ലയിൽ ആകെനിരീക്ഷണത്തിലുള്ളത് 12150 പേരാണ്. പുതിയതായി 437 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനൽ സർവ്വേ അടക്കം പുതിയതായി 3106 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു (ആർ ടി പി സി ആർ 2508 ആന്റിജൻ 587 ട്രൂനാറ്റ് 11 ) 830 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 592 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയർ സെന്ററുകളിലുമായി 148 പേർ നിരീക്ഷണത്തിൽ പ്രവേശിക്കപ്പെട്ടു. ആശുപത്രികളിൽ നിന്നും കോവിഡ് കെയർ സെന്ററുകളിൽ നിന്നും 382 പേരെ ഡിസ്ചാർജ് ചെയ്തു.

133556 പേർക്കാണ് ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 130255 പേർക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.

Leave a Reply

Your email address will not be published. Required fields are marked *