കാസര്‍കോട്: ജില്ലയിൽ 186പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 270
പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ പേരാണ് 1516 ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 525
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 11391 പേർ
വീടുകളില10861പേരും സ്ഥാപനങ്ങളില്‍ 530പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 11391പേരാണ്. പുതിയതായി 477 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 3627സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 3052ആന്റിജന്‍ 567ട്രൂനാറ്റ് 8 ) 710പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 1060പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 268പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 272പേരെ ഡിസ്ചാര്‍ജ് ചെയ്തു.
134105പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 131485പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.