കാസർഗോഡ് ജില്ലയിൽ ഇന്ന് 194 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Latest ഇന്ത്യ കേരളം പ്രാദേശികം

കാസര്‍കോട്: ജില്ലയില 194 പേര്‍ കൂടി കോവിഡ്- 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 457

പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 4020 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെഎണ്ണം- 493

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്  17169 പേര്‍

വീടുകളില16297 പേരും സ്ഥാപനങ്ങളില്‍  872 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 17169 പേരാണ്. പുതിയതായി 857 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 4180 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 3602 ആന്റിജന്‍ 556 ട്രൂനാറ്റ്  22) 400 പേരുടെപരിശോധനാ ഫലം ലഭിക്കാനുണ്ട്. 1366 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായിആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 288 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും  കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 459 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

 129528 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 124455 പേര്‍ക്ക് ഇതുവരെ കോവിഡ്നെഗറ്റീവായി.

Leave a Reply

Your email address will not be published. Required fields are marked *