കാസർഗോഡ് ജില്ലയിൽ ഇന്ന് 479 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Latest ഇന്ത്യ കേരളം

കാസര്‍കോട്: ജില്ലയില്‍ 479 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 609 പേര്‍ക്ക്കോവിഡ് നെഗറ്റീവായി. നിലവില്‍ 5341 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെഎണ്ണം:464.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്  19425 പേര്‍

വീടുകളില്‍ 18549 പേരും  സ്ഥാപനങ്ങളില്‍ 876 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 19425 പേരാണ്. പുതിയതായി 1503 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം  പുതിയതായി 4734 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 2968, ആന്റിജന്‍ 1754, ട്രൂനാറ്റ് 12). 1220 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 1314 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായിആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 478 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും  കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 609 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

126299 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 119928 പേര്‍ക്ക് ഇതുവരെ കോവിഡ്നെഗറ്റീവായി.

ജില്ലയില്‍ ഇതുവരെ കോവിഡ് വാക്‌സീന്‍ സ്വീകരിച്ചവര്‍-804197

കോവീഷീല്‍ഡ്- 731006

 കോവാക്‌സീന്‍-73191

രണ്ട് ഡോസ് വാക്സീൻ സ്വീകരിച്ചവർ- 342784

Leave a Reply

Your email address will not be published. Required fields are marked *