കാസര്‍കോട് ജില്ലയില്‍ 607 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 522 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 5438 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം- 412
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 22900 പേര്‍
വീടുകളില്‍ 21869പേരും സ്ഥാപനങ്ങളില്‍ 1031 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 22900പേരാണ്. പുതിയതായി 1086പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 4708 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 2530, ആന്റിജന്‍ 2162, ട്രൂനാറ്റ് ). 1820 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 1650പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 499പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 522പേരെ ഡിസ്ചാര്‍ജ് ചെയ്തു.
118250 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 111872 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.