കേ​ര​ള​ത്തി​ൽ വീ​ണ്ടും ത​ട​ങ്ക​ൽ​പാ​ള​യ​ങ്ങ​ൾ വ​രു​ന്നു

Latest കേരളം

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര നി​ർ​ദേ​ശ​മ​നു​സ​രി​ച്ച്​ കേ​ര​ള​ത്തി​ൽ ത​ട​ങ്ക​ൽ​പാ​ള​യ​ങ്ങ​ൾ നി​ർ​മി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ വീ​ണ്ടും ന​ട​പ​ടി ആ​രം​ഭി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തും തൃ​ശൂ​രും ത​ട​ങ്ക​ൽ​പാ​ള​യ​ങ്ങ​ൾ ആ​രം​ഭി​ക്കാ​ൻ സാ​മൂ​ഹി​ക സു​ര​ക്ഷാ വ​കു​പ്പ്​ ഡ​യ​റ​ക്​​ട​ർ പു​ന​ർ​വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു.

ഒ​ന്ന​ര​വ​ർ​ഷം മു​മ്പ്​ വി​വാ​ദ​മാ​യ​തോ​ടെ നി​ർ​ത്തി​യ പ്ര​ക്രി​യ​യാ​ണ്​ കോ​വി​ഡ്​ സ​മ​യ​ത്ത്​ പു​ന​രാ​രം​ഭി​ച്ച​ത്. സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ത​ട​ങ്ക​ൽ​പാ​ള​യ​ങ്ങ​ൾ (ഡി​റ്റ​ൻ​ഷ​ൻ സെൻറ​ർ) സ്ഥാ​പി​ക്കു​മെ​ന്ന്​ വി​ജ്ഞാ​പ​ന​ത്തി​ൽ പ​റ​യു​ന്നു. ‘അ​ന​ധി​കൃ​ത​മാ​യി രാ​ജ്യ​ത്ത്​ പ്ര​വേ​ശി​ക്കു​ന്ന വി​ദേ​ശി​ക​ളെ​യും, പാ​സ്​​പോ​ർ​ട്ട്​/​വി​സ കാ​ലാ​വ​ധി തീ​ർ​ന്ന ശേ​ഷ​വും രാ​ജ്യ​ത്ത്​ തു​ട​രു​ന്ന വി​ദേ​ശി​ക​ളെ​യും, ശി​ക്ഷാ​കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി അ​വ​ര​വ​രു​ടെ രാ​ജ്യ​ത്തേ​ക്ക്​ തി​രി​ച്ചു​പോ​കാ​നു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ കാ​ത്തു​കി​ട​ക്കു​ന്ന വി​ദേ​ശി​ക​ളെ​യും അ​വ​ർ രാ​ജ്യം വി​ടു​ന്ന​തു​​വ​രെ നി​രീ​ക്ഷ​ണ​ത്തി​ൽ പാ​ർ​പ്പി​ക്കാ​ൻ സം​സ്ഥാ​ന ത​ല​ത്തി​ൽ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഡി​റ്റ​ൻ​ഷ​ൻ സെൻറ​ർ സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്നു’ എ​ന്നാ​ണ്​​ വി​ജ്ഞാ​പ​നം വി​ശ​ദീ​ക​രി​ക്കു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *