മാഹിനാബാദിൽ ജനങ്ങൾക്ക് ഭീഷണിയായി നിലകൊണ്ട രണ്ട്കാട്ട് പന്നികളെ വെടി വെച്ച് വീഴ്ത്തി. വെടിവെച്ചത് ഷൂട്ടർ ബി.അബദുൾഗഫൂർ.

Latest

ചട്ടംചാൽ തെക്കിൽ വില്ലേജിലെ മാഹിനാബാദിലെ അഷറഫിന്റെ കൃഷിയിടത്തിൽ നിന്ന് രണ്ട്കാട്ട് പന്നികളെ വെടിവെച്ച് കൊന്നു.

ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പി.ധനേഷ് കുമാറിന്റെ ഉത്തരവ് പ്രകാരം റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ സോളമൻ തോമസ് ജോർജ്ജിന്റെ നിർദ്ദേശ പ്രകാരം സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ എൻ.വിസത്യന്റെയും, വനം -വന്യജീവി വകുപ്പ്ഷൂട്ടർ ബി.അബ്ദുൾ ഗഫൂറിന്റെയും നേതൃത്വത്തിൽ നടത്തിയ രാത്രികാല പരിശോധനയിൽ ആണ് പന്നികളെ വെടിവെച്ച് കൊന്നത്.

ആർ.ആർ.ട്ടി അംഗങ്ങളായ അബുല്ല കുഞ്ഞി കൊളത്തൂർ, ലൈജു,സനൽ,ബിബിൻ സൻ ബാബു ,ലോഹി,സുധീഷ് നാട്ടുകാരായ, ഇനാം, ഇർഷാദ് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

പന്നിശല്യം രൂക്ഷമായ വില്ലേജുകളിലെ കർഷകരുടെ ആശങ്ക അകറ്റുമെന്നും രാത്രികാല നിരീക്ഷണം ശക്തമായി തുടരുമെന്നു ഡി.എഫ്.ഒ പി.ധനേഷ്കുമാർ കർഷകർക്ക് ഉറപ്പ് നല്കി.

Leave a Reply

Your email address will not be published. Required fields are marked *