മുളിയാർ മൂലടുക്കത്ത് കർഷകർക്ക് ഭീഷണിയായി നില കൊണ്ട കാട്ടുപന്നിയെ വെടിവെച്ച് വീഴ്ത്തി

Latest കേരളം

കാസർഗോഡ് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ സോളമൻ ജോർജ് ഏർപ്പെടുത്തിയ രാത്രികാല നിരീക്ഷണത്തിനിടയിൽ വനം വന്യുജീവി വകുപ്പ് ഷൂട്ടർ ബി.അബുൾ ഗഫൂറിന്റെ നേത്രത്വത്തിൽ ഉള്ള പ്രത്യക ദൗത്യ സംഘത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മൂലടുക്കത്തെ ചന്ദ്രന്റെ കൃഷി ഇടത്തിൽ പന്നിയെ കാണുകയും വെടിവെച്ച് വീഴ്ത്തുകയുമായിരുന്നു.

സെക്‌ഷൻ ഫോറസ്റ്റർ എൻ.വിസത്യൻ , വാച്ചർ ബി.രാജൻ , മസൂദ്ബോവിക്കാനം, ജിജിൻ ചന്ദ്രൻ,അബുല്ല കുഞ്ഞി കൊളത്തൂർ എന്നിവർ സംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *