കുമ്പള പേരാൽ ശിഹാബ് തങ്ങൾ ചാരിറ്റി സെന്ററിന്റെ ആദരം കുമ്പള ഹെൽത്ത് ഇൻസ്‌പെക്ടർ സി.സി. ബാലചന്ദ്രന്. കുമ്പള പഞ്ചായത്തിൽ ആരോഗ്യ മേഖലയിൽ വിശിഷ്യ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെയും സേവന മികവിനുള്ള പേരാൽ ശിഹാബ് തങ്ങൾ ചാരിറ്റി സെന്ററിന്റെ “ആദരം” കുമ്പള സി.എച്.സി.യിലെ jrഹെൽത്ത് ഇൻസ്‌പെക്ടർ ബാലചന്ദ്രൻ സി.സി.ക്ക് മഞ്ചേശ്വരം എം.എൽ.എ., എ .കെ. എം അഷ്റഫ് സമർപ്പിച്ചു. പേരാലിൽ നടന്ന ചടങ്ങിൽ,അബ്ദുൽ റഹ്മാൻ ഹാജി,വാർഡ് മെമ്പർ,താഹിറ ജംഷീർ,ഫസൽ,മൊയ്‌തീൻ,അസീസ്,.ബി.എ മുഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു.