തൃക്കരിപ്പൂര്‍▪️ പകല്‍ സമയത്ത് വീട്ടിന് മുന്നിലെ കോഴിക്കൂട്ടില്‍ കയറി രണ്ട് കോഴികളെ വിഴുങ്ങിയ പെരുമ്പാമ്പിനെ പരിസരവാസികളുടെ സഹായത്തോടെ വീട്ടുകാര്‍ പിടികൂടി വനം വകുപ്പിന് കൈമാറി. ഉടുമ്പുന്തല പുനത്തിലെ എം എ റസിയയുടെ വീട്ടിലെ കോഴിക്കൂട്ടിലാണ് കോഴികളെ തിന്നുന്നതിനിടയില്‍ പെരുമ്പാമ്പിനെ കണ്ടത്. ഇന്നലെ രാവിലെ കോഴികളെ തുറന്നു വിടാനെത്തിയതായിരുന്നു റസിയ. ഒരു കോഴിയെ കൊന്ന് രണ്ടാമത്തെ കോഴിയെ വിഴുങ്ങുന്നതിനിടയിലാണ് വീട്ടുകാര്‍ ശ്രദ്ധിച്ചത്. ഈ സമയം രണ്ടാമത്തെ കോഴിയുടെ മുക്കാല്‍ ഭാഗവും വിഴുങ്ങിയ നിലയിലായിരുന്നു. വീട്ടുകാര്‍ ഒച്ചവെച്ചതോടെ പെരുമ്പാമ്പ് വിഴുങ്ങിയ കോഴിയെ ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. കാഞ്ഞങ്ങാട്ടുനിന്നുമെത്തിയ വനം വകുപ് ഉദ്യോഗസ്ഥര്‍ പെരുമ്പാമ്പിനെ ചാക്കിലാക്കി കാട്ടിലേക്ക് തുറന്നുവിടാന്‍ കൊണ്ടുപോയി.
