മൊഗ്രാൽ:ഇശൽ മഴ പെയ്തിറങ്ങിയ രാത്രിയിൽ ഇശൽ ഗ്രാമത്തിൽ പുതുതായി രൂപം കൊണ്ട കേരള മാപ്പിള കലാ അക്കാദമി മൊഗ്രാൽ ചാപ്റ്റർ പ്രവർത്തനോദ്ഘാടനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച “പിരിസപ്പാട്ട്” പ്രൗഢ ഗംഭീരമായി.. ചാപ്റ്റർ പ്രസിഡൻ്റ് നാസർ മൊഗ്രാൽ അദ്ധ്യക്ഷത വഹിച്ചു. എം സി ഖമറുദ്ദീൻ ഉൽഘാടനം ചെയ്തു.ജനറൽ സെക്രട്ടറി സെഡ്എ മൊഗ്രാൽ സ്വാഗതം പറഞ്ഞു. അസീസ് തായിനേരി,മുഹമ്മദലി മാസ്റ്റർ,കബീർ ചെർക്കളം മാഹിൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.
മുജീബ് കമ്പാർ, എം എ നജീബ് ബഷീർ അഹമദ് സിദ്ദിഖ്, മുഹമ്മദ് നിസാർ പെർവാഡ്, അബ്ദുല്ല കുഞ്ഞി ഖന്ന .ഡോ: ഇസ്മായിൽ, താജ് അബ്ദുല്ല, അബ്ദുൽ റഹ്മാൻ സൂർത്തി മുല്ല, കെ. എ അബ്ദുൽ റഹ്മാൻ അബ്ദുല്ല പുത്തിഗെ,തുടങ്ങിയ പ്രമുഖർ അടക്കമുള്ള ക്ഷണിക്കപ്പെട്ടവരുടെ സദസ്സ് ശ്രദ്ധേയമായി. ഓർഗനൈസ്സിംഗ് സെക്രടറി എ കെ ആരിഫ് നന്ദി പറഞ്ഞു. പുതു തലമുറയുടേയും പഴയകാല പ്രമുഖരും ഗായകരും ഒന്നിക്കുന്ന ഒരപൂർവ്വ സംഗമ വേദിയായി.
അസീസ് തായിനേരി, ദഫ് അബ്ദുൽ റഹ്മാൻ, എ. കെ.അബ്ദുൽ റഹ്മാൻ, എസ് കെ. ഇഖ്ബാൽ, മുഹമ്മദ് കുഞ്ഞി മൈമൂൺ നഗർ എം എസ് മുഹമ്മദ് കുഞ്ഞി എം എച്ച് അബ്ദുൽ റഹ്മാൻ, യാഹൂ മുഹമ്മദ്, യൂസഫ് കട്ടത്തടുക്ക, എ. പി സംശു ദ്ദീൻ ബ്ലാർക്കോട്, താജുദ്ദീൻ, ടീ. എ ജലാൽ, ലിബാസ് ഖാദർ,ടീ കെ അൻവർ, ടീ എം. ഫായിസ്, നൂഹ് കടവത്ത് തുടങ്ങി പുതു തല മുറയിലെ മുജീബ് കല്ലങ്കൈ ,അമ്രാസ് ആരിക്കാടി, സമ്മാസ് കടവത്ത് എസ് കെ. മിഷായിൽ എന്നിവരുടെ മാപ്പിള പാട്ടിൻ്റെ ഈരടികൾ കുളിർമയെകി.
അസീസ് തായിനേരി,പി എസ് മുഹമ്മദ് ഹാജി പേരാൽ, ദഫ് അബ്ദുൽ റഹ്മാൻ, എ കെ. അബ്ദുൽ റഹ്മാൻ,എസ് കെ. ഇഖ്ബാൽ, എം എസ് മുഹമ്മദ് കുഞ്ഞി എന്നിവരെ യദാക്രമം എം. സി കമറുദ്ദീൻ, മുഹമ്മദ് അലി മാസ്റ്റർ തൃക്കരിപ്പൂർ, കബീർ ചെർക്കളം, എന്നിവർ അനുമോദന പത്രവും പൊന്നാടയും നൽകി ആദരിച്ചു