സ്വാതന്ത്ര്യദിനം : മൊഗ്രാൽ കടവത്ത് അങ്കണവാടിയിൽ വിപുലമായ ആഘോഷം

Latest കേരളം പ്രാദേശികം

മൊഗ്രാൽ കടവത്ത് അംഗൻവാടിയിൽ രാജ്യത്തിന്റെ സ്വാതന്ത്രത്തിന്റെ 75)0 വാർഷികാഘോഷം വിപുലമായ പരിപാടികളോടെ നടന്നു.കുമ്പള ഗ്രാമ പഞ്ചായത്ത്‌ അംഗം റിയാസ് മൊഗ്രാൽ പതാക ഉയർത്തി. പായസവും മധുര പലഹാരവും വിതരണം ചെയ്തു.

തുടർന്ന് വെൽഫെയർ കമ്മിയുടെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യദിന സമ്മേളനം വാർഡ് മെമ്പർ റിയാസ് ഉദ്ഘാടനം ചെയ്തു. ടി.എം ശുഹൈബ് അധ്യക്ഷത വഹിച്ചു. വെൽഫയർ കമ്മിറ്റി കൺവീനർ ടി. കെ അൻവർ സ്വാഗതം ആശംസിച്ചു.

ഡോ. ഇസ്മയിൽ സ്വാതന്ത്ര്യദിന സന്ദേശം കൈമാറി.ഖലീൽ എം, ഇർഫാൻ യു. എം, അഷ്‌റഫ്‌ നിർമ്മൽ, ഷഹീറലി ശിഹാബ്, എം. എസ് അഷ്‌റഫ്‌,എസ്. എ മുഹമ്മദ്‌, അബ്ദുല്ല കെ.ടി, ഹമീദ് കെ.കെ, ഷബീർ എം. എ, ഖൈറുന്നിസ, ഗീത.കെ പ്രസംഗിച്ചു. അംഗനവാടി വർക്കർ താര കെ.എസ് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *