ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയില്‍ ഇന്ത്യയ്ക്ക് നാലാം സ്ഥാനം

Latest ഇന്ത്യ കേരളം പ്രാദേശികം

ജിദ്ദ: ലോകതലത്തില്‍ സൈനിക ശക്തികളുടെ പുതിയ പട്ടികയില്‍ ഇന്ത്യയ്ക്ക് നാലാം സ്ഥാനം. സൗദി അറേബ്യ 17ാം സ്ഥാനത്ത്. അറബ് മേഖലയില്‍ നിന്നുള്ള ഏറ്റവും വലിയ രണ്ടാമത്തെ സൈനിക ശക്തിയും സൗദിയാണ്. ഈജിപ്താണ് ഈ മേഖലയില്‍ ഒന്നാം സ്ഥാനത്തായി ഉള്ളത്. ആഗോള തലത്തിലുള്ള സൈനിക ശക്തികളുടെ ഈ വര്‍ഷത്തെ പട്ടികയാണ് പുറത്തു വിട്ടത്. അന്താരാഷ്ട്ര സൈനിക ഡാറ്റാ ഏജന്‍സിയായ ഗ്ലോബല്‍ ഫയര്‍ പവര്‍ വെബ്സൈറ്റാണ് പട്ടിക തയാറാക്കിയിരിക്കുന്നത്.

ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തി അമേരിക്കയാണ്. രണ്ടാമത് റഷ്യയും മൂന്നാമത് ചൈനയും. 11ാം സ്ഥാനത്ത് തുര്‍ക്കിയും 13ാം സ്ഥാനത്ത് ഈജിപ്തും 14ാം സ്ഥാനത്ത് ഇറാനുമാണ്. അറബ് മേഖലയിലെ സൈനിക ശക്തികളില്‍ രണ്ടാം സ്ഥാനത്താണ് സൗദി അറേബ്യ. ഒന്നാം സ്ഥാനത്ത് ഈജിപ്താണ്. ആഗോള തലത്തിലെ കണക്കില്‍ ഇസ്രായേല്‍, സൗദിക്കും പിറകില്‍ 20ാം സ്ഥാനത്താണ് ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *