ചരിത്ര നേട്ടവുമായി ഇന്ത്യ; കോവിഡ് വാക്സിനേഷന്‍ 100 കോടി കടന്നു

Latest ഇന്ത്യ കേരളം പ്രാദേശികം

രാജ്യത്തെ കോവിഡ് വാക്സിനേഷൻ നൂറ് കോടി ഡോസ് പിന്നിട്ടു.

വാക്സിൻ സ്വീകരിക്കാത്തവർ ഉടൻ കുത്തിവെപ്പെടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിർദേശിച്ചു.

നിർണായക നേട്ടം കൈവരിച്ച് രാജ്യം ചരിത്രം രചിച്ചെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ഒരു സെക്കന്‍ഡില്‍ 700 ഡോസ് വാക്‌സിനേഷന്‍ നല്‍കിയാണ് രാജ്യം ഇന്ന് ഈ നേട്ടം കൈവരിച്ചത്.

ആരോഗ്യ പ്രവർത്തകരെ അഭിനന്ദിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹി ആർ.എം. എൽ ആശുപത്രിയിലെത്തി.

ഇന്ത്യയുടെ നേട്ടം സ്ഥിരതയാർന്ന പരിശ്രമത്തിന്‍റെ വിജയമാണെന്ന് ലോകാരോഗ്യ സംഘടന പ്രശംസിച്ചു.

നൂറ് കോടി വാക്‌സിന്‍ പിന്നിട്ട പശ്ചാത്തലത്തില്‍ വലിയ പരിപാടികളാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *