41 വർഷത്തിന് ശേഷം ഇന്ത്യൻ ഹോക്കി ടീം ഒളിമ്പിക്സ് സെമിയിൽ. ശ്രീജേഷിന്റെ ഉജ്ജ്വല സേവുകൾ നിർണ്ണായകമായി .

Latest കായികം

നാലു പതിറ്റാണ്ടിന്റെ കാത്തിരുപ്പിനൊടുവില്‍ ഒളിമ്പിക്‌സ് പുരുഷ വിഭാഗം ഹോക്കിയുടെ സൈമിഫൈനലില്‍ കടന്ന് ഇന്ത്യ. മലയാളി താരം പി.ആര്‍. ശ്രീജേഷിന്റെ നേതൃത്വത്തില്‍ ഒളിമ്പിക്‌സിനിറങ്ങിയ ഇന്ത്യ ഇന്നു നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുത്തരായ ബ്രിട്ടനെ തോല്‍പിച്ചാണ് അവസാന നാലില്‍ ഇടംപിടിച്ചത്. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ഇന്ത്യന്‍ ജയം. ദില്‍പ്രീത് സിങ്, ഗുര്‍ജന്ത് സിങ് എന്നിവരാണ് ഇന്ത്യയുടെ ഗോളുകള്‍ നേടിയത്. സാമുവല്‍ വാര്‍ഡാണ് ബ്രിട്ടന്റെ ആശാ്വസ ഗോള്‍ ഗോള്‍ നേടിയത്. ഗോള്‍പോസ്റ്റിനു മുന്നില്‍ നായകന്‍ ശ്രീജേഷിന്റെ മിന്നുന്ന സേവുകളും ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *