ഇവിടെ തുപ്പരുത് എന്ന് ബോര്‍ഡ് എഴുതി വച്ചാല്‍ അവിടെ തന്നെ തുപ്പുന്നവരാണ് ഭൂരി ഭാഗം പേരും.
അതു കൊണ്ടു തന്നെയാണ് രാജ്യത്തെ പൊതു ഇടങ്ങളും പൊതു ഗതാഗത സംവിധാനങ്ങളും പലപ്പോഴും വൃത്തികേടായി കാണപ്പെടുന്നത്.
ഇന്ത്യന്‍ റെയില്‍വെയുടെ കാര്യമെടുത്താല്‍ യാത്രക്കാര്‍ പാന്‍മസാലയും വെറ്റിലയുമൊക്കെ മുറുക്കി തുപ്പുന്നത് ഒരു തലവേദനയായിരിക്കുകയാണ്.
ഈ തുപ്പൽ കഴുകി ക്കളയാൻ ഇന്ത്യൻ റെയിൽവേ ഒരു വർഷം ചെലവാക്കുന്നത് 1200 കോടി രൂപയാണ്.
ട്രെയിനുകളിലും പ്ലാറ്റ്‌ഫോമുകളിലുമെല്ലാം മുറുക്കി തുപ്പുന്നത് കഴുകിക്കളയാനാണ് ഇത്രയും രൂപ ചെലവഴിക്കുന്നത്.
ഇതിന്‍റെ കറ ദിവസങ്ങളോളം നിൽക്കുമെന്നതിനാൽ വെള്ളവും കറ ഇളക്കുന്ന ലായനിയുമെല്ലാം ഉപയോഗിച്ച് മണിക്കൂറുകളെടുത്താണ് കഴുകി ക്കളയുന്നത്.
ഈ പ്രശ്‌നം പരിഹരിക്കാൻ യാത്രക്കാർക്ക് ചെറിയ തുപ്പൽ പാത്രങ്ങൾ നൽകാൻ റെയിൽവേ പദ്ധതിയിട്ടിരിക്കുകയാണ്.
അഞ്ചു മുതൽ പത്ത് രൂപയാണ് മണ്ണിൽ പെട്ടെന്ന് അലിയുന്ന തുപ്പൽ പാത്രത്തിന്‍റെ വില.
വീണ്ടും ഉപയോഗിക്കാവുന്ന തരത്തിലുള്ളതാണ് ഈ പാത്രങ്ങള്‍.