ഐ.എൻ.എൽ ആലംപാടി എസ്.ടി കബീർ സ്മാരക ക്യാഷ് അവാർഡുകൾ സമ്മാനിച്ചു

Latest ഇന്ത്യ കേരളം പ്രാദേശികം

ആലംപാടി: ആലംപാടി നൂറുൽ ഇസ്‌ലാം ഹയർ സെക്കണ്ടറി മദ്രസയിൽ നിന്നും കഴിഞ്ഞ വർഷം സമസ്ത പൊതു പരീക്ഷയിൽ അഞ്ച്-ഏഴ്-പത്ത്-പ്ലസ്‌ടു ക്ലാസുകളിൽ നിന്നും എറ്റവും കൂടുതൽ മാർക്ക് നേടുന്ന വിദ്യാർത്ഥികൾക്ക് ഐ.എൻ.എൽ ആലംപാടി ശാഖാ കമ്മിറ്റി ഏർപ്പെടുത്തിയ സജീവ ഐ.എൻ.എൽ പ്രവർത്തകനും, നാഷണൽ യൂത്ത് ലീഗ് ആലംപാടി ശാഖാ ജോയിൻ സെക്രട്ടറിയും, സാമൂഹ്യ, സാംസ്കാരിക, ദീനീ രംഗങ്ങളിൽ നിറ സാന്നിധ്യവുമായിരുന്ന മർഹും എസ്.ടി കബീർ സ്മാരക ക്യാഷ് അവാർഡുകൾ സമ്മാനിച്ചു.

നാഷണൽ യൂത്ത് ലീഗ് കാസറഗോഡ് മണ്ഡലം വൈസ് പ്രസിഡന്റ് ഇഖ്ബാൽ കേളങ്കയം, മദ്രസാ സദർ മുഅല്ലിം ശംസുദ്ധീൻ അസ്നവി അടൂരിനെ അവാർഡും മൊമെന്റോയും ഏൽപ്പിച്ചു.

ഗപ്പു ആലംപാടി, മഹറു മേനത്ത്, കാദർ മാൻചാസ്, നൗഷാദ് മിഹ്റാജ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *