ശിരി ബാഗിലു എൽ.പി.സ്ക്കൂൾ യു.പി യായി അപ്ഗ്രേഡ് ചെയ്യണം ഐ എൻ എൽ: മന്ത്രിക്ക് നിവേദനം നല്കി*

Latest കേരളം വിദ്യാഭ്യാസം/ തൊഴിൽ

ഉളിയത്തടുക്ക: മധൂർ പഞ്ചായത്തിന്റെ ആസ്ഥാനമായ ഉളിയത്തടുക്കയിൽ ഏകദേശം നൂറ് വർഷത്തോളം പഴക്കമുള്ള GWLPS ശിരി ബാഗിലു സ്ക്കൂൾ യു.പി.യായി അപ്ഗ്രേഡ് ചെയ്യണമെന്നാവശ്യപ്പെട്ട് മധൂർ പഞ്ചായത്ത് ഐ.എൻ.എൽ കമ്മിറ്റി ഭാരവാഹികൾ കാസർകോട് ജില്ലയുടെ ചുമതലയുള്ള കേരള സംസ്ഥാന തുറമുഖ, പുരാ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോലിന് നിവേദനം നല്കി.

കൊച്ചു കുട്ടികൾ ബസ്സ് കേറി അഞ്ചു കിലോമീറ്റർ അകലെയുള്ള മറ്റു സ്ക്കുളിലേക്ക് പോകുന്നത് നിരവധി പ്രയാസങ്ങൾക്ക് കാരണമാകുന്നുവെന്നും അതിനാൽ സർക്കാരിന്റെ ഭാഗത്തു നിന്ന് അനുകൂല തീരുമാനം ഉണ്ടാകണമെന്നും നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *