ഇൻസ്റ്റഗ്രാം പ്രണയം; നേരിട്ടുകണ്ടപ്പോൾ കാമുകിക്ക് അമ്മയുടെ പ്രായം, അലമുറയിട്ടുകരഞ്ഞ് കാമുകൻ

Latest

കാളികാവ്: മൊബൈൽ സ്ക്രീനിൽ പ്രണയസുഗന്ധവുമായി കാണാമറയത്തുനിന്ന പതിനെട്ടുകാരിയായ കാമുകി അതിന്റെ കൂടുപൊളിച്ച് നേരിട്ടെത്തിയപ്പോൾ കാമുകഹൃദയം ചില്ലുപോലെ പൊട്ടിച്ചിതറി.

ഇരുപത്തിരണ്ടുകാരനായ കാമുകനിൽനിന്ന് പിന്നെയുണ്ടായതൊരു കരച്ചിൽ; അയ്യോ……മുന്നിലെത്തിയ കാമുകിക്ക് തന്റെ അമ്മയുടെ പ്രായം, നാലുമക്കളും.ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടതാണ് ഇരുവരും. േനരിൽ കാണാൻ വെന്പൽകൊണ്ട് കാമുകൻ കൈമാറിയ ലൊക്കേഷൻ നോക്കി വഴിപിഴയ്ക്കാതെ വീട്ടിൽ വന്നുകയറിയതായിരുന്നു കാമുകി. രണ്ടുദിവസം മുൻപ് കാളികാവ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

കാമുകന്റെ പ്രായം 22. ഇൻസ്റ്റാഗ്രാമിൽ യുവാവ് അത് മറച്ചുവെച്ചില്ല. കാമുകി പക്ഷേ, 18 വയസ്സാണ് പറഞ്ഞത്. അതിന്റെ എത്രയോ കൂടുതലാണെന്ന് വീട്ടിൽ വന്നുകയറുമ്പോൾ മാത്രമാണ് മനസ്സിലായത്; 22 വയസ്സുള്ള മകൻ ഉണ്ടെന്നും.ഇവരെ വീട്ടിൽനിന്ന് ഇറക്കിവിടാൻ യുവാവും കുടുംബവും ഏറെ ശ്രമിച്ചെങ്കിലും നടന്നില്ല. ഒന്നിച്ചു ജീവിതം തുടരാനാണ് വന്നതെന്നായിരുന്നു നിലപാട്.

കാമുകൻ അലമുറയിട്ടുകരഞ്ഞു. ഒടുവിൽ പോലീസിന്റെ സഹായംതേടി. സ്ത്രീയെ കാണാനില്ലെന്നുകാണിച്ച് ബന്ധുക്കൾ നേരത്തേ കോഴിക്കോട് പോലീസിൽ പരാതിപ്പെട്ടിരുന്നു. വിവരം ലഭിച്ച് കോഴിക്കോട്ടുനിന്ന് ബന്ധുക്കൾ കാളികാവിലെത്തി. കാമുകൻ വീട്ടമ്മയെ ഇറക്കിക്കൊണ്ടു വന്നതാണെന്നായിരുന്നു ബന്ധുക്കളുടെ ധാരണ.

പോലീസിന്റെ കണ്ണുവെട്ടിച്ച് കാമുകനെ കൈകാര്യംചെയ്യാനുള്ള ആസൂത്രണവുമായാണ് അവർ വന്നത്. ഇത് മനസ്സിലാക്കി പോലീസ് സ്റ്റേഷനിൽനിന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇറങ്ങിയ കാമുകനെ ബന്ധുക്കൾ ഇടവഴിയിലൂടെ കുടുംബവീട്ടിലേക്കു മാറ്റി രക്ഷിച്ചെടുത്തു. കാമുകിയെ ബന്ധുക്കൾ കോഴിക്കോട്ടേക്ക് കൊണ്ടുപോകുകയുംചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *