കാസർകോട്: ഡിഗ്രി വിദ്യാർ ത്ഥിനിയെ വീട്ടിനകത്ത് തു ങ്ങിമരിച്ചത് ഇൻസ്റ്റഗാം ഭീഷ ണിയെ തുടർന്നെന്ന് പരാതി.
ക്ഷേത്രത്തിന് സമീപത്തെ ചന്ദഹാസയുടേയും വനലക്ഷ്മിയുടേ യും മകളും മംഗളൂരുവിലെ സ്വകാര്യ കോളേജിലെ രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിനിയുമായ സ്നേഹ (17)യാണ് ഇന്നലെ വീട്ടിനകത്ത് തൂങ്ങി മരിച്ചത്.
സ്നേഹ എഴുതിവെച്ച് കുറിപ്പിൽ തന്നെ ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട ഒരാൾ നിരന്തരം ഭിഷണിപ്പെടുത്തുന്നുണ്ടെന്ന് സൂചിപ്പിച്ചിട്ടുണ്ട്.
ഇതിന്റെ
അടിസ്ഥാനത്തിൽ മോബൈൽ ഫോൺ പോലീസ്
കസ്റ്റഡിയിലെടുത്ത് അന്വേഷമരംഭിച്ചു.
പോക്സോ പ്രകാരവും കേ സെടുക്കുമെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞദിവസം അഞ്ചു മണിയോടെ കോളേജിൽ നിന്നും വീട്ടിലെത്തിയ സ്നേഹ മുറി അടച്ച് ഇരിക്കുകയായിരുന്നു.
രാത്രി ഏഴ് മണിയായിട്ടും പുറത്തിറങ്ങാത്തതിനെ തുടർന്ന് അമ്മ വാതിൽ തുറക്കാൻ ആവശ്യപ്പെടുകയായിരുന്നു.
മ റുപടി ലഭിക്കാത്തതിനെ തുടർന്ന് പിറക് വശത്തെ ജനൽ ഗ്ലാസ് തകർത്ത് അകത്ത് നോക്കിയപ്പോഴാണ് സ്നേഹയെ ഫാനിൽ തൂങ്ങിയ നിലയിൽ കാണുന്നത്.
ഉടൻ തന്നെ വാതിൽ പൊ ളിച്ച് കയർ മുറിച്ച് മാറ്റി സ്നേഹയെ കുമ്പളയിലെ സ്വകാര്യ ആസ്പത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.