അന്താരാഷ്​ട്ര വിമാനസർവീസ്​ വിലക്ക്​ വീണ്ടും നീട്ടി

Latest അന്താരാഷ്ട്രം ഇന്ത്യ

ന്യൂഡൽഹി: കോവിഡിനെ തുടർന്ന്​ ഏർപ്പെടുത്തിയ അന്താരാഷ്​ട്ര വിമാനങ്ങളുടെ വിലക്ക്​ ജനുവരി 31 വരെ നീട്ടി.

വ്യോമയാന മന്ത്രാലയമാണ്​ ഇക്കാര്യം അറിയിച്ചത്​.ഇന്‍റർനാഷണൽ കാർഗോ വിമാനങ്ങൾക്ക്​ വിലക്ക്​ ബാധകമാവില്ല.

പ്രത്യേക വിമാനങ്ങൾക്കും സർവീസ്​ നടത്താമെന്ന്​ വ്യോമയാന മന്ത്രാലയം അറിയിച്ചു. ഒമിക്രോൺ ഭീതിയുടെ കൂടി പശ്​ചാത്തലത്തിലാണ്​ വിമാനവിലക്ക്​ നീട്ടിയത്​.

നേരത്തെ ഡിസംബർ 15 മുതൽ അന്താരാഷ്​ട്ര വിമാന സർവീസുകൾ പുനഃരാരംഭിക്കുമെന്ന്​ കേന്ദ്രസർക്കാർ അറിയിച്ചിരുന്നു.

നവംബർ 26ന്​ ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കുകയും ചെയ്​തിരുന്നു

. എന്നാൽ, ഒമിക്രോൺ ഭീതി പടർന്നതോടെ തീരുമാനത്തിൽ നിന്ന്​ കേന്ദ്രസർക്കാർ പിന്നാക്കം പോവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *