മുന്‍ ഭര്‍ത്താവുമായുള്ള അടുപ്പം ദേഷ്യത്തിനിടയാക്കി; കൊലപ്പെടുത്തി ശരീരം പ്ലാസ്റ്റ് കവറില്‍ പൊതിഞ്ഞത് വസ്ത്രങ്ങളില്ലാതെ

Latest ഇന്ത്യ കേരളം പ്രാദേശികം

ഇടുക്കി: അടിമാലി സ്വദേശി സിന്ധുവിനെ കൊല പ്പെടുത്തിയ വിവരം പുറത്തു വരാതിരിക്കാന്‍ അയല്‍ വാസിയായ ബിനോയ് നടത്തിയത് വന്‍ ക്രമീകരണങ്ങള്‍.

മൃതദേഹം പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞ ശേഷ മാണ് അടുക്കളി യിലെ അടുപ്പിന് താഴെയാണ്
കുഴിച്ചു മൂടിയത്. അന്വേഷണമുണ്ടായാല്‍ പോലീസ് നായ മണം തിരിച്ചറിയാതിരിക്കാന്‍ വേണ്ടി മുളകു പൊടിയും വിതറി. വസ്ത്രം പൂര്‍ണ മായും മാറ്റിയിട്ടുണ്ട്.

ഇന്നലെയാണ് മൃതദേഹം കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തുന്നത്.
ഇന്ന് രാവിലെയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം സിന്ധുവിന്റേത് തന്നെയാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ബിനോയ് നിലവില്‍ ഒളിവിലാണ്. ഫൊറെന്‍സിക് വിദഗ്ധരുടെ പരിശോധനയ്ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയത്തേയ്ക്ക് കൊണ്ടു പോകും. ഓഗസ്റ്റ് 16നാണ് ബിനോയ് ഒളിവില്‍ പോകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *