മലപ്പുറം :സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന സംഘം പോലീസിന്റെ വലയിൽ.
28.06.21രാവിലെ 10 മണിയോടെ സബ് ഇൻസ്പെക്ടർ രഞ്ജിത്തും സിപിഒ ഡ്രൈവർ സുധീഷും ജീപ്പിൽ പട്രോളിംഗ് നടത്തി വരവെ മമ്പുറം ഭാഗത്ത് വൺവേ തെറ്റിച്ചു വന്ന ആൾട്ടോ കാർ നിർത്താൻ ആവശ്യപ്പെട്ടത്തിൽ കാറിൽ 3 യുവാക്കളേയും പർദ്ദധാരിയായ ഒരു പെൺകുട്ടിയേയും കാണുകയും ചെറുപ്പക്കാർ കാസർകോഡ് സ്വദേശികളാണെന്ന് പറയുകയും, വരവിൻ്റെ ഉദ്ദേശത്തെ പറ്റി പരസ്പര വിരുദ്ധമായ മറുപടി ലഭിച്ചതിനെത്തുടർന്ന് നാലു പേരെയും വാഹന സഹിതം സ്റ്റേഷനിൽ ഹാജരാക്കുകയും ചെയ്തു .തുടർന്ന് സബ് ഇൻസ്പെക്ടർ പി.എം .രതീഷ് നടത്തിയ ചോദ്യം ചെയ്യലിൽ പേരും വിലാസവും (മുഹമ്മദ്നിയാസ്, 22 വയസ്, കാസർഗോഡ്, മുഹമ്മദ് ഷാഹിദ്, 20 വയസ്, കാസർകോഡ്, അബു താഹിർ, വയസ് 19, കാസർകോഡ്) എന്നിങ്ങനെ പറയുകയും നിയാസ് എന്നയാൾ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കുണ്ടൂർ സ്വദേശിനിയാണ് കാറിലുണ്ടായിരുന്നതെന്നും പറഞ്ഞു.
പ്ലസ്‌ടുവിനു പഠിക്കുന്ന 17 വയസ്സുള്ള പെൺകുട്ടിയെ സോഷ്യൽമീഡിയ വഴി പരിചയപ്പെട്ട ശേഷം വീട്ടിൽ നിന്നും വിളിച്ചിറക്കി ഒന്നാം പ്രതി വാഹനത്തിൽ വച്ചു ലൈംഗികമായി പീഡിപ്പിച്ചു.
അന്വേഷണത്തിൽ മറ്റു പ്രതികളും ഇത്തരത്തിൽ സോഷ്യൽ മീഡിയ വഴി മറ്റു പെൺകുട്ടികളുമായി ബന്ധം പുലർത്തിയിരുന്നതായി അറിയാൻ കഴിഞ്ഞു.
തുടർന്ന് തിരൂരങ്ങാടി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ അറസ്റ്റു ചെയ്തു.