ഉദുമ: പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഇരിയണ്ണിക്കടുത്ത് പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ പോക്സോ കേസ് ചുമത്തി ഡി.വൈ.എഫ്.ഐ. നേതാവിനെ അറസ്റ്റു ചെയ്യണമെന്നും തെളിവുനശിപ്പിക്കാൻ കൂട്ടുനിന്ന പഞ്ചായത്ത് പ്രസിഡന്റിനെതിരേ അന്വേഷണം വേണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് കേസ് അന്വേഷിക്കണമെന്നും അല്ലാത്തപക്ഷം ഡിവൈ.എസ്.പി. ഓഫീസ് സമരത്തിന് നേതൃത്വം നൽകുമെന്നും ഉദുമ മണ്ഡലം പ്രസിഡന്റ് റൗഫ് ബാവിക്കര, ജനറൽ സെക്രട്ടറി ഖാദർ ആലൂർ എന്നിവർ മുന്നറിയിപ്പ് നൽകി