കുത്തിനോവിക്കുവാണല്ലേ ജീ? എടപ്പാളോട്ടത്തിന്റെ ‘ത്യാ​ഗ സ്മരണയിൽ’ ട്രോളന്മാർ

Latest ഇന്ത്യ കേരളം പ്രാദേശികം

ട്രോളന്മാർക്ക് ഉറങ്ങാനാവാത്ത എത്രയോ ആഘോഷ രാത്രികളാണ് എടപ്പാൾ ടൗണിൽ 2019ൽ ശബരിമല കർമസമിതി നടത്തിയ ഹർത്താലിലൂടെ ലഭിച്ചത്. കാര്യം നിസാരമെന്ന് തോന്നുമെങ്കിലും അന്ന് നടന്ന സമരത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട ട്രോളുകളെ എണ്ണിത്തിട്ടപ്പടുത്താൻ പോലുമാവില്ലെന്നതാണ് വാസ്തവും. 2019ൽ ശബരിമല യുവതീ പ്രവേശനത്തിൽ പ്രതിഷേധിച്ച് ശബരിമല കർമസമിതി നടത്തിയ ഹർത്താലിനിടെ ബി.ജെ.പി, സംഘപരിവാർ പ്രവർത്തകർ എടപ്പാൾ ടൗണിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു. മുദ്രാവാക്യങ്ങളുമായി എത്തിയ സംഘപരിവാർ പ്രവർത്തകരെ നാട്ടുകാർ തല്ലിയോടിച്ചു. ആദ്യം കുറച്ച് നാട്ടുകാർ മാത്രമായിരുന്നു ഇടപെട്ടത്, പിന്നീട് വൻ ജനാവലി റാലിയെ വളഞ്ഞു. ഇതോടെ ജീവനും കൊണ്ടോടിയ പ്രവർത്തകർ സ്വന്തം വാഹനം പോലും മറന്നു.

ചങ്ങരംകുളം പൊലീസ് സ്റ്റേഷനിൽ 52ഉം പൊന്നാനിയിൽ 26 ഉം ബൈക്കുകൾ ആണ് അന്ന് നടന്ന പ്രതിഷേധത്തിന് പിന്നാലെ കസ്റ്റഡിയിലെടുത്തത്. എടപ്പാൾ ജം​ഗഷനിൽ പ്രതിഷേധവുമായി എത്തിയ ബി.ജെ.പി, സംഘപരിവാർ പ്രവർത്തകരുടേതാണ് 98 ശതമാനം ബൈക്കുകളും. ഇതിൽ മിക്കവയും കാടുമൂടി നശിക്കുകയും ചെയ്തു. തിരികെ ലഭിച്ചവയിൽ മിക്കതിനും വൻ പിഴയും പൊലീസ് ഈടാക്കി. എടപ്പാളോട്ടം എന്നാണ് സമരത്തെ ട്രോളന്മാർ പിന്നീട് വിശേഷിപ്പിച്ചത്. സംഘപരിവാരത്തെ ട്രോളാൻ പിന്നീട് ഇതൊരു പ്രയോ​ഗമാക്കാനും ട്രോളന്മാർ മറന്നില്ല.


Leave a Reply

Your email address will not be published. Required fields are marked *