കാസര്‍കോട് ജില്ലയിലെ മേല്‍പറമ്പ് കെ എസ് ഡി പി റോഡ് വഴി വളഞ്ഞും തിരിഞ്ഞും ഓടിയ ഓയില്‍ ടാങ്കര്‍ ലോറിയെ നാട്ടുകാർ തടഞ്ഞു നിർത്തിയപ്പോൾ കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ച.

Latest പ്രാദേശികം

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ മേല്‍പറമ്പ് കെ എസ് ഡി പി റോഡ് വഴി വളഞ്ഞും തിരിഞ്ഞും ഓടിയ ഓയില്‍ ടാങ്കര്‍ ലോറിയെ കാസര്‍കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ നേതൃത്വത്തില്‍ നാട്ടുകാര്‍ പിടികൂടിയപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. മദ്യം കഴിച്ച് അബോധാവസ്ഥയിലായിരുന്നു ഡ്രൈവറാണ് ഓയില്‍ ടാങ്കര്‍ ഓടിച്ചിരുന്നത്. സഹായിയോ സഹ ഡ്രൈവര്‍മാരോ ടാങ്കര്‍ലോറിയില്‍ കൂടെ ഉണ്ടായിരുന്നില്ല .

നാട്ടുകാര്‍ ചേര്‍ന്ന് വാഹനത്തെ തടഞ്ഞു നിര്‍ത്തിയിരുന്നു. മേല്‍പറമ്പ് പോലീസ് സ്റ്റേഷനില്‍ നിന്നും പോലീസുകാര്‍ എത്തി ഡ്രൈവറെ കസ്റ്റഡിയിലെടുക്കുയും ആ വഴി കടന്നു വന്ന മറ്റൊരു ലോറി ഡ്രൈവറെ ഉപയോഗപ്പെടുത്തി ടാങ്കര്‍ലോറി പാതയോരത്തേക്ക് ഒതുക്കി നിര്‍ത്തുകയും ചെയ്തു. വാഹനം ശ്രദ്ധയില്‍പ്പെട്ടില്ലയിരുന്നെങ്കില്‍ വലിയ ദുരന്തം സംഭവിക്കുമായിരുന്നു എന്നാണ് ഷാനവാസ് പാദൂര്‍ പറയുന്നത്. കോവിഡ് കാരണം ഇത്തരം വാഹനങ്ങളിലെ പോലീസ് പരിശോധന കുറഞ്ഞതാണ് മദ്യപിച്ച് വണ്ടി ഓടിക്കാന്‍ ചിലര്‍ക്കെങ്കിലും പ്രചോദനമാകുന്നതന്നും ഷാനവാസ് കൂട്ടിച്ചേര്‍ത്തു

Leave a Reply

Your email address will not be published. Required fields are marked *