‘തൽക്കാലം കോൺഗ്രസ് സഖ്യം വേണ്ട’ പോളിറ്റ്ബ്യൂറോ യോഗത്തിൽ ധാരണയായി

Latest രാഷ്ട്രീയം

ന്യൂഡൽഹി:ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂർ, ഗോവ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസുമായി സഖ്യം വേണ്ടെന്ന് സി.പി.എം പോളിറ്റ്ബ്യൂറോയിൽ ധാരണ.എന്നാൽ പ്രാദേശിക പാർട്ടികൾ നേതൃത്വം നൽകുന്ന, കോൺഗ്രസ് പങ്കാളിയായ മുന്നണിയുടെ ഭാഗമാകുന്നതിന് തടസമില്ല.ഈ സംസ്ഥാനങ്ങളിൽ മറ്റു ഇടതുപാർട്ടികളുമായി ചേർന്ന് സഖ്യമുണ്ടാക്കി മത്സരിക്കും.പ്രാദേശിക സാഹചര്യങ്ങൾക്കനുസരിച്ച് തെരഞ്ഞെടുപ്പ് സഖ്യത്തിന്റെ കാര്യത്തിൽ സംസ്ഥാന ഘടകങ്ങൾക്ക് തീരുമാനമെടുക്കാമെന്നും പോളിറ്റ്ബ്യൂറോയിൽ ധാരണയായി.കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേയ്ക്ക് മടങ്ങിവരുന്ന കാര്യം യോഗം ചർച്ച ചെയ്തില്ലെന്നും അത് സംസ്ഥാന തലത്തിലാണ് തീരുമാനിക്കേണ്ടതെന്നും കേന്ദ്രനേതൃത്വം വ്യക്തമാക്കി.പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയത്തിന്റെ കരട് തയാറാക്കാൻ പോളിറ്റ്ബ്യൂറോ യോഗം അടുത്ത മാസം വീണ്ടും ചേരും.കോൺഗ്രസ് സഖ്യത്തിൽ തർക്കം തുടർന്നാൽ വിഷയം പാർട്ടി കോൺഗ്രസിന് വിടും.അസമിലും ത്രിപുരയിലും ന്യൂനപക്ഷങ്ങൾക്കെതിരേ നടക്കുന്ന അക്രമങ്ങൾ സർക്കാർ പിന്തുണയോടെയാണെന്ന് പി.ബി കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *