കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ സ്വാധീനമുണ്ടായിരുന്ന പാര്‍ട്ടിയായിരുന്നു; കോണ്‍ഗ്രസ് തിരിച്ചു വരുമെന്ന് ശരദ് പവാര്‍

Latest ഇന്ത്യ കേരളം പ്രാദേശികം രാഷ്ട്രീയം

മുംബൈ: കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍.

ഒരു കാലത്ത് കശ്മീര്‍ മുതല്‍ കന്യാ കുമാരി വരെ നിയന്ത്രണവും അധികാരവുമുണ്ടായിരുന്ന പാര്‍ട്ടിയായിരുന്നുകോണ്‍ഗ്രസെന്നും എന്നാല്‍ ഇപ്പോള്‍ തകര്‍ന്നെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ ടുഡേയുടെ മറാത്തി പതിപ്പായി മുംബൈ ടോക്കിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേ സമയം ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു.

നേതൃത്വത്തിന്റെ കാര്യം വരുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ സെന്‍സിറ്റീവാകുമെന്നും പവാര്‍ പറഞ്ഞു.

 ഭൂവുടമകള്‍ തങ്ങളുടെ പഴയ പ്രതാപം ഇപ്പോഴും വിളിച്ചു പറയുന്നതുപോലെയാണ് കോണ്‍ഗ്രസെന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *