ജാമിഅഃ ദാറുൽ ഹിക്മ സ്പോർട്സ് മീറ്റ്: ഐ പി എൽ താരം അസ്ഹറുദ്ദീൻ എത്തിയത് കാണികൾക്ക് കൗതുകമായി

Latest കായികം

ചട്ടഞ്ചാൽ: ജാമിഅഃ ദാറുൽ ഹിക്മ സ്പോർട്സ് മീറ്റിന്റെ ഭാഗമായി ചട്ടഞ്ചാൽ വാദി സഹ്‌റാൻ ഗ്രൗണ്ടിൽ നടന്ന ക്രിക്കറ്റ് മത്സരത്തിൽ കാസറഗോഡ് ടൗൺ ദാറുൽ ഹിക്മയും , ഫുട്ബോൾ മത്സരത്തിൽ ദാറുൽ ഹിക്മ ചട്ടഞ്ചാലും ജേതാക്കളായി.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ദാറുൽ ഹിക്മ, കാസറഗോഡ് മിന്നുന്ന പ്രകടനം കാഴ്ച വെച്ചു. മുബ്തസിമിന്റെ വെടിക്കെട്ട് ബാറ്റിംഗ് കാണിക്കളെ ആവേശം കൊള്ളിച്ചു. മുന്നിൽ വന്ന എല്ലാ പന്തുകളെയും അവൻ തലങ്ങും വിലങ്ങും സിക്സും ഫോറും അടിച്ചു കസറി.

ഏഴ് ഓവറിൽ 73 റൺസ് എന്ന കൂറ്റൻ സ്കോർ മറിക്കടക്കാൻ ആതിഥേയരായ ചട്ടഞ്ചാലിന് സാധിച്ചില്ല. 7 ഓവറിൽ 43 റൺസിന് അവരുടെ ഇന്നിംഗ്സ് അവസാനിച്ചു.മുബ്തസിം മാൻ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടു.

സ്വന്തം മണ്ണിൽ പരാജയം ഏറ്റു വാങ്ങിയ ദാറുൽ ഹിക്മ ചട്ടഞ്ചാൽ വിദ്യാർത്ഥികൾ ഫുട്ബോളിൽ പകരം വീട്ടി. ഫുട്ബോൾ മത്സരത്തിൽ തങ്ങളുടെ പ്രതിയോഗികളുടെ ഗോൾ വല അവർ നിർത്താതെ കുലുക്കിക്കൊണ്ടേയിരുന്നു.

റാഷിദും തമീമും തീർത്ത തീ പാറുന്ന പ്രകടനത്തിൽ ഓരോ 3 മിനിറ്റിലും ഗോളുകൾ വാർഷിച്ചു. കാസറഗോഡ് ടൗൺ ദാറുൽ ഹികമയെ അവർ 9-2 ന് പരാജപ്പെടുത്തി.

തങ്ങളെ ക്രിക്കറ്റിൽ പരാജയപെടുത്തിയവർക്ക് ദാറുൽ ഹിക്മ ചട്ടഞ്ചാൽ ഫുട്ബോളിലൂടെ ചുട്ട മറുപടി നൽകി.മാൻ ഓഫ് ദി മാച്ചായി തമീം തെരഞ്ഞെടുക്കപ്പെട്ടു.മുഖ്യാതിഥിയായി എത്തിയ പ്രശസ്ത IPL താരം മുഹമ്മദ്‌ അസ്ഹറുദ്ധീനെ കാണികൾ കൗതുകത്തോടെ നോക്കി നിന്നു.

ആത്മ വിശ്വാസത്തോടെ നല്ല ലക്ഷ്യവുമായി മുന്നേറിയാൽ ഉയരങ്ങൾ കീഴടക്കാനാവുമെന്ന് അസ്ഹറുദ്ധീൻ പറഞ്ഞു.ശേഷം കാണികളുടെ അഭ്യർത്ഥന മാനിച്ച് അദ്ദേഹം ഗ്രൗണ്ടിലറങ്ങി ഒരു ഓവർ ബാറ്റിംഗ് നടത്തി.

JDH ഡയറക്ടർ അതീഖ് റഹ്മാൻ ഫൈസി, IPL താരം മുഹമ്മദ്‌ അസ്ഹറുദ്ദീൻ എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

ടൗൺ ഹിക്മ വിദ്യാർത്ഥികൾ അവരവരുടെ വീടുകളിൽ നിന്ന് ഉണ്ടാക്കി കൊണ്ടുവന്ന രുചികരമായ വിഭവങ്ങൾ എല്ലാവരും സന്തോഷത്തോടു കൂടി കഴിച്ചു പിരിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *