ജനുവരി 9 ദേശീയ പ്രവാസി ദിനം: മൊഗ്രാൽ ദേശീയവേദി പ്രവാസി സംഗമം ഒരുക്കുന്നു

Latest കേരളം പ്രാദേശികം

മൊഗ്രാൽ. 1980 മുതലുള്ള കാലഘട്ടത്തിൽ കേരളത്തിലെ സാമ്പത്തിക കുതിപ്പിന് ഏറ്റവും നിർണായകമായ സംഭാവന നൽകിയ പ്രവാസിസമൂഹം ഇന്ന് വലിയ പ്രതിസന്ധികൾക്കിടയിലൂടെയാണ് കടന്ന്പോകുന്നത്.

കേരളത്തിലെ സാമ്പത്തിക അടിത്തറ പ്രവാസികളുടെ വിയർപ്പിൽ പണിതതാ ണെന്നും, അവർ നാടിന്റെ നട്ടെല്ലാണെന്നും വിളിച്ചു പറഞ്ഞ് സുഖിപ്പിച്ചുകൊണ്ടിരിക്കുന്ന മാറിമാറി വരുന്ന ഭരണകൂട – രാഷ്ട്രീയ കാപട്യങ്ങളെ തിരിച്ചറിയാൻ അവർക്ക് ഈ പ്രതിസന്ധി കാലം കാരണമായി എന്നതാണ് യാഥാർത്ഥ്യം.

സാമ്പത്തിക കരുതിവെപ്പുകൾക്കപ്പുറം ഓരോ പ്രവാസിക്കും സ്വന്തത്തെ നിർവ്വചിക്കാൻ അവസരമൊരുക്കുന്നതായിരുന്നു അവന്റെ പുറം വാസങ്ങൾ.

ഗൾഫ് മലയാളികളെ സംബന്ധിച്ചിടത്തോളം കോവിഡാനുഭവങ്ങൾ ഈ നിർവചനങ്ങളെ സമഗ്രാർത്ഥത്തിൽ പൂർത്തീകരിക്കാൻ അവർക്ക് അവസരം നൽകിയിരിക്കുകയാണ്.

മൊഗ്രാലിലെ പ്രവാസികൾക്കായി അവരുടെ പ്രവാസി ജീവിതത്തിനിടയിലെ കൈപ്പേറിയതും, രസകരവുമായ അനുഭവങ്ങൾ പങ്കുവെക്കാൻ മൊഗ്രാൽ ദേശീയവേദി, ദേശീയ പ്രവാസി ദിനമായ ജനുവരി 9 ന് അവസരമൊരുക്കുകയാണ്.

വൈകുന്നേരം 6.30ന് മൊഗ്രാൽ ദേശീയവേദി ഓഫീസിലാണ് പ്രവാസി സംഗമം സംഘടിപ്പിക്കുന്നത്.

പ്രവാസി വ്യവസായി മുഹമ്മദലി നാങ്കി (കുമ്പള) ഉദ്ഘാടനം ചെയ്യും.

പ്രവാസി നേതാക്കൾ, വ്യവസായികൾ, ദേശീയവേദി പ്രവാസി പ്രതിനിധികൾ, തുടങ്ങിയവർ പരിപാടിയിൽ സംബന്ധിക്കുമെന്നും, ചടങ്ങിൽ വെച്ച് ദേശീയവേദിയുടെ ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായുള്ള ലഘുലേഖ പ്രകാശനം ചെയ്യുമെന്നും മൊഗ്രാൽ ദേശീയവേദി ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *