ജെ സി ഐ കാസര്‍കോടിന്റെ ആഭിമുഖ്യത്തില്‍ മനശാസ്ത്ര പരിശീലന പരിപാടി സംഘടിപ്പിച്ചു

Latest ഇന്ത്യ കേരളം പ്രാദേശികം

കാസര്‍കോട്: ജെ.സി.ഐ കാസറഗോഡിന്റെ ആഭിമുഖ്യത്തില്‍ നായാമാര്‍മൂല ടെക്കീസ് പാര്‍ക്കില്‍ വെച്ച് ‘അണ്‍ലീഷ് ദ സൂപ്പര്‍ പവര്‍’ എന്ന പേരില്‍ മനശാസ്ത്ര പരിശീലന പരിപാടി സംഘടിപ്പിച്ചു. രാജ്യാന്തര മനശാസ്ത്ര പരിശീലകനും പ്രശസ്ത സൈക്കോളജിസ്റ്റുമായ ഡോ. അസീസ് മിത്തടി പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കി. ജെ.സി.ഐ കാസറഗോഡ് പ്രസിഡണ്ട് റംസാദ് അബ്ദുള്ള അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജെ.സി.ഐ നാഷണല്‍ കോര്‍ഡിനേറ്റര്‍ ടി.എം അബ്ദുള്‍ മെഹ്‌റുഫ്, ജെ.സി.ഐ മേഖല ഡയറക്ടര്‍ സി.കെ അജിത്ത്കുമാര്‍, ജെ.സി.ഐ ദേശീയ പരിശീലകന്‍ പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, സാദിഖ് അട്ക്ക,ആസിഫ് അലി പാടലടുക്ക, മിമിക്രി ആര്‍ട്ടിസ്റ്റ് അലി പൈക്ക,കെ. പി ഹമീദ് പൈക്ക,എം. ജാസിം എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം ഡയറക്ടര്‍ യത്തീഷ് ബള്ളാള്‍ സ്വാഗതവും സെക്രട്ടറി സഫ്വാന്‍ ചെടെക്കാല്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *