ജെഡിയാർ ഉസ്താദ് കുടുംബ സഹായ ഫണ്ട്: മേഖല വിഹിതം കൈമാറി

Latest ഇന്ത്യ കേരളം പ്രാദേശികം

അബുദാബി : ജില്ലാ എസ് കെ എസ് എസ് എഫ് കമ്മിറ്റിയുടെ ജെഡിയാർ ഉസ്താദ് കുടുംബ സഹായ ഫണ്ടിലേക്കുള്ള മേഖല വിഹിതവും , ഉക്കിനടുക്കയിൽ നിർമ്മിക്കുന്ന സഹചാരി സ്ഥാപനത്തിനുള്ള മേഖലയുടെ വിഹിതവും ജില്ലാ പ്രസിഡന്റ് കമാൽ മല്ലത്തിനു മഞ്ചേശ്വരം മേഖല പ്രസിഡന്റ് ഒ കെ ഇബ്രാഹിം കൈമാറി.മേഖലാ തല ഉത്ഘാടനം നിർവഹിച്ചു . ജനറൽ സെക്രട്ടറി സക്കീർ കമ്പാർ അവതരിപ്പിച്ച പ്രവത്തന റിപ്പോർട്ട് പാസ്സാക്കി . കൂടുതൽ മെമ്പർമാരെ ഉൾക്കൊളിച്ചു പ്രവർത്തനം ഊർജ്ജിതപ്പെടുത്തുവാൻ തീരുമാനിച്ചു .

ചടങ്ങിൽ മേഖല കമ്മിറ്റി ട്രഷറർ ഇസ്മായിൽ മുക്രി അട്ക്ക ,ശരീഫ് ഉറുമി , ഖാലിദ് ബംബ്രാണ , അസ്ഹർ ബായാർ ,ഹമീദ് മാസിമ്മാർ ,ഇസ്മായിൽ മുഗളി, ലത്തീഫ് അക്കര ,ഫാറൂഖ് സീതാംഗോളി ,ഹനീഫ് വളപ്പ് , റിസ്‌വാൻ പി, സുബൈർ , മുസ്തഫ പൊന്നെങ്ങാല തുടങ്ങിയവർ സംബന്ധിച്ചു മേഖല ജനറൽ സെക്രട്ടറി സക്കീർ കമ്പാർ സ്വാഗതവും സവാദ് ബന്തിയോട് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *