കാഞ്ഞങ്ങാട്-ജിയോ സംവിധാനങ്ങള്‍ കൂടുതല്‍ വേഗത്തിലാക്കാനും ഉപഭോക്താവിന്റെ സംതൃപ്തിക്കനുസരിച്ച് അനായാസകരമാക്കാനുമുള്ള നൂതന സംരംഭമായ ജിയോ 5ജി വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ കാഞ്ഞങ്ങാട് ലോഞ്ച് ചെയ്തു.
ഉപഭോക്താക്കള്‍ക്ക് പരിധിയില്ലാതെ തികച്ചും സൗജന്യമായി 5ജി സംവിധാനം ഇത് വഴി ലഭ്യമാവും.നാടിന് ഉത്സവാന്തരീക്ഷം സമ്മാനിച്ച ലോഞ്ചിങ് പരിപാടി കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.
ജിയോ സെന്റര്‍ മാനേജര്‍ നിമേഷ് എം ടി കെ അധ്യക്ഷത വഹിച്ചു. ജെ എം ഡി മാനേജര്‍ താജുദ്ദീന്‍ മൊഗ്രാല്‍ സ്വാഗതം പറഞ്ഞു. നഗരസഭ അംഗം ശോഭന, ഏരിയ ഹെഡ് സുരേഷ് ജോസ്, എ എല്‍ പി എം ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ആശംസ പ്രസംഗം നടത്തി.
ജിയോ ഡിസ്ട്രിബൂട്ടേഴ്സും റീടൈലര്‍സും ജിയോ സ്റ്റാഫ് അംഗങ്ങളും പങ്കെടുത്തു പരിപാടി വിജയമാക്കി.കാണികളില്‍ കൗതുകം തീര്‍ത്ത് തുടര്‍ന്ന് നടന്ന ബൈക്ക് റാലി ഏരിയ ബിസിനെസ്സ് ഹെഡ് സുരേഷ് ജോസ് ഫ്‌ലാഗ് ഓഫ് ചെയ്തു. ഫിനാന്‍സ് മാനേജര്‍ രജീഷ് ഇടയില്ലം നന്ദി പ്രകാശിപ്പിച്ചു.