ജില്ലയിൽ തൊഴിൽ ഒഴിവുകൾ..

Latest വിദ്യാഭ്യാസം/ തൊഴിൽ

തൃക്കരിപ്പൂര് ഗവ. പോളിടെക്‌നിക് കോളേജില് 2021-22 അദ്ധ്യയന വര്ഷത്തില് എന്ജിനീയറിങ് വിഭാഗത്തില് അധ്യാപക തസ്തികയില് ഒഴിവ്. കൂടിക്കാഴ്ച ആഗസ്റ്റ് 16 ന് രാവിലെ 10 ന് കോളേജില് നടക്കും. ബന്ധപ്പെട്ട വിഷയത്തില് 60 ശതമാനം മാര്ക്കില് കുറയാതെ നേടിയ എഞ്ചിനീയറിങ് ബിരുദമാണ് യോഗ്യത. ഫേണ്: 0467 2211400

ബ്ലോക്ക് ടെക്‌നോളജി മാനേജറുടെ ഒഴിവ്

കാര്ഷിക വികസന കര്ഷക ക്ഷേമ വകുപ്പിന്റെ ആത്മ പദ്ധതിയില് കാറഡുക്ക കൃഷി അസി. ഡയറക്ടര് ഓഫീസീസില് ഒരു ബ്ലോക്ക് ടെക്‌നോളജി മാനേജറെ നിയമിക്കുന്നു. കൂടിക്കാഴ്ച ആഗസ്റ്റ് 16 ന് രാവിലെ 11 ന് കാസര്‌കോട് കറന്തക്കാടുള്ള ആത്മ ഓഫീസില് നടക്കും. എം.എസ്.സി. ഇന് അഗ്രി, കമ്പ്യൂട്ടര് പരിജ്ഞാനം യോഗ്യതയുള്ളവര്ക്ക് പങ്കെടുക്കാം. ഫോണ്: 04994 226655, 9383471994

ഇലക്ട്രീഷ്യന് കം പ്ലംബര് നിയമനം

കാസര്‌കോട് എല്.ബി.എസ് എഞ്ചിനീയറിംഗ് കോളേജില് താല്ക്കാലികമായി ഇലക്ട്രീഷ്യന് കം പ്ലംബറെ നിയമിക്കുന്നു. 18നും 36നും മധ്യേ പ്രായമുള്ളവര്ക്ക് അപേക്ഷിക്കാം. പിന്നോക്ക വിഭാഗക്കാര്ക്ക് നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും. മേല് വിഷയത്തില് ജെ.ടി.എസ്.എസ്.എല്.സി, ഐ.ടി.ഐ, കെ.ജി.ടി.ഇ, കെ.ജി.സി.ഇ, സിറ്റി ഗില്ഡ് പരീക്ഷ ഇവയില് ഏതെങ്കിലും ഒരു യോഗ്യതയുള്ള ഉദ്യോഗാര്ഥികള് യോഗ്യതയും വയസ്സും തെളിയിക്കുന്ന അസ്സല് സര്ട്ടിഫിക്കറ്റുകളും സഹിതം സെപ്റ്റംബര് രണ്ടിന് രാവിലെ 11 മണിക്ക് കോളേജ് ഓഫീസില് ഹാജരാകണം. ഫോണ്: 04994250290.

ആംബുലന്‌സ് ഡ്രൈവര് നിയമനം

തൃക്കരിപ്പൂര് താലൂക്ക് ആശുപത്രിയില് ആംബുലന്‌സ് ഡ്രൈവറുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച ആഗസ്റ്റ് 24 ന് രാവിലെ 10.30ന് താലൂക്ക് ആശുപത്രി ഓഫീസില് നടക്കും. 50 ല് താഴെ പ്രായമുള്ള എസ്.എസ്.എല്.സി പാസായ ഹെവി ലൈസന്‌സുള്ളവര്ക്ക് പങ്കെടുക്കാം. സമീപ പ്രദേശങ്ങളിലെ പഞ്ചായത്തിലെ ഉദ്യോഗാര്ത്ഥികള്ക്ക് മുന്ഗണനയുണ്ട്. ഫോണ്: 04672217018, ഇ-മെയില്: trikaripurtalukhospital@gmail.com

ക്ലര്ക്ക് കം അക്കൗണ്ടന്റ് നിയമനം

തൃക്കരിപ്പൂര് താലൂക്ക് ആശുപത്രി ഡയാലിസിസ് യൂണിറ്റിലേക്ക് ക്ലര്ക്ക് കം അക്കൗണ്ടന്റിനെ നിയമിക്കുന്നു. അഭിമുഖം ആഗസ്റ്റ് 25ന് രാവിലെ 10.30ന് തൃക്കരിപ്പൂര് താലൂക്ക് ആശുപത്രി ഓഫീസില് നടക്കും. ബി.കോം ബിരുദവും പി.ജി.ഡി.സി.എ യുമാണ് യോഗ്യത. ഫോണ്: 04672217018.

Leave a Reply

Your email address will not be published. Required fields are marked *