രാജ്യത്ത് ജോൺസൺ & ജോൺസന്റെ ഒറ്റ ഡോസ് കൊവിഡ് വാക്സിന് അനുമതി

Latest ഇന്ത്യ

ഡൽഹി: ഒറ്റ ഡോസ് കൊവിഡ് വാക്സിന് ഇന്ത്യയിൽ അനുമതി. അമേരിക്കൻ കമ്പനിയായ ജോൺസൺ ആൻഡ് ജോൺസൺ വാക്സിനാണ് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയത് .ഇതോടെ ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച അഞ്ചാമത്തെ വാക്സിനാണിതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചു .
അടിയന്തര ഉപയോഗത്തിലുള്ള അനുമതിക്കായി വ്യാഴാഴ്ചയാണ് ജോൺസൺ & ജോൺസൺ അപേക്ഷ നൽകിയത്.ഹൈദരാബാദ് ആസ്ഥാനമായ ബയോളജിക്കൽ ഇ- കമ്പനിയുമാണ് ഇന്ത്യയിൽ വിതരണക്കരാർ. മൂന്നാംഘട്ട പരീക്ഷണങ്ങള്‍ക്കുശേഷം ഒറ്റ ഡോസ് വാക്‌സിന് 85 ശതമാനം ഫലപ്രാപ്തിയുണ്ടെന്ന് കമ്പനി പറഞ്ഞു.
വാക്‌സിനെടുത്ത് 28 ദിവസത്തിനുള്ളില്‍ പൂര്‍ണ പ്രതിരോധശേഷി കൈവരിക്കുമെന്നും കമ്പനി അവകാശപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *