ന്യൂദല്‍ഹി: ഏതെങ്കിലും മുസ്ലിം യുവാവ് ഒരു ഹിന്ദു പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയാല്‍ അവന്റെ അമ്മ പെങ്ങള് അടക്കമുള്ള എല്ലാ മുസ്ലിം സ്ത്രീകളേയും തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യണമെന്ന് ആഹ്വാനം ചെയ്ത ഹിന്ദുത്വ പുരോഹിതന് ബജ്രംഗ് മുനിക്കെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍.
ഒരു ഐ.എസ് തീവ്രവാദി എങ്ങനെയാണോ നിങ്ങളുടെ മതത്തിന്റെ പ്രതിനിധിയാകാത്തത് അതുപോലെ തന്നെ ഇത്തരം തെമ്മാടികള്‍ ഞങ്ങളുടെ മതത്തേയും പ്രതിനിധീകരിക്കുന്നില്ലെന്നും ബഹുഭൂരിപക്ഷം ഹിന്ദുക്കളും ഇത്തരക്കാരെ അംഗീകരിക്കില്ലെന്നും ശശി തരൂര്‍ ട്വിറ്ററില്‍ എഴുതി.ബജ്രംഗ് മുനിയുടെ വീഡിയോ റീ ട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്.
‘ഒരു ഹിന്ദു എന്ന നിലയില്‍ മുസ്ലിം സുഹൃത്തുക്കളോട് എനിക്ക് ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയുന്ന ഒരു കാര്യമുണ്ട്, ഒരു ഐ.എസ് തീവ്രവാദി എങ്ങനെയാണോ നിങ്ങളുടെ മതത്തിന്റെ പ്രതിനിധിയാകാത്തത് അതുപോലെ തന്നെ ഇത്തരം തെമ്മാടികള്‍ ഞങ്ങളുടെ മതത്തേയും പ്രതിനിധീകരിക്കുന്നില്ല.
ഏതെങ്കിലും മുസ്ലിം യുവാവ് ഒരു ഹിന്ദു പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയാല്‍ അവന്റെ അമ്മ പെങ്ങന്മാര് അടക്കമുള്ള എല്ലാ മുസ്ലിം സ്ത്രീകളേയും ബലാത്സംഗം ചെയ്യണമെന്നായിരുന്നു ബജ്രംഗ് മുനിയുടെ ആഹ്വാനം. തടയാന്‍ ധൈര്യമുള്ളവര്‍ അതിന് വരട്ടെയെന്നും ഇവിടെമുസ്ലിം രാജല്ല നടക്കുന്നതെന്നും ഇയാള്‍ പറഞ്ഞിരുന്നു.അതേസമയം മുസ്ലിം സ്ത്രീകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുമെന്ന ഭീഷണി പ്രസംഗത്തില്‍ ബജ്രംഗ് മുനിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
നടി നടി സ്വര ഭാസ്കര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇയാള്‍ക്കെതിരെ രംഗത്തെത്തിയരുന്നു.’നമസ്കാരം! ലോകം നിങ്ങളെ ശ്രദ്ധിക്കുന്നു(ദുനിയ ദേഖ് രഹി ഹേ)’ എന്ന് എഴുതി ദല്‍ഹി പൊലീസിനെ മെന്‍ഷന്‍ ചെയ്താണ് സ്വരയുടെ ട്വീറ്റ്. ഒപ്പം #ArrestBajrangMuni എന്ന ഹാഷ് ടാഗും സ്വര ഭാസ്കര്‍ പങ്കുവെച്ചിട്ടുണ്ട്.