പുത്തിഗെ: സമൂഹത്തിൽ അവശത അനുഭവിക്കുന്ന പാവങ്ങളുടെ ആശാ കേന്ദ്രമാണ് കെ എം സി സി എന്ന് എ കെ എം അഷ്റഫ് എംഎൽഎ അഭിപ്രായപ്പെട്ടു. പ്രവാസത്തിൽ ഏറെ പ്രയാസങ്ങൾ നേരിടുമ്പോഴും നാട്ടിലെ പാവങ്ങളുടെ ജീവിത പ്രാരാബ്ധങ്ങൾ കണ്ടറിഞ്ഞ് സഹായിക്കുന്ന കെ. എം സി സി നാടിന് ഒരു മുതൽക്കൂട്ടാണ്. തിരിച്ചൊന്നും പ്രതീക്ഷിക്കാതെയുള്ള ഇത്തരം സേവനങ്ങൾ ഒരിക്കലും വിസ്മരിക്കാൻ കഴിയില്ല. അദ്ദേഹം പറഞ്ഞു.
ദുബൈ മഞ്ചേശ്വരം മണ്ഡലം കെ. എം സി സി യുടെ നാലാമത് ബൈത്ത് രഹ് മ പുത്തിഗെ പഞ്ചായത്തിലെ പാടലടുക്കയിൽ കൈമാറ്റ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊറോണ കാലത്തും സാമൂഹിക പ്രതിബദ്ധതയിൽ ഒരു നിലക്കും വിട്ട് വീഴ്ച ചെയ്യാതെ നേരത്തെ തീരുമാനിച്ചുറപ്പിച്ച കർമ്മ പദ്ധതികൾ ചിട്ടയോടെ ചെയ്ത് തീർക്കുന്ന ദുബൈ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയെ എത്ര അഭിനന്ദിച്ചാലും അധികമാവില്ല. അദ്ദേഹം പറഞ്ഞു.. പ്രസിഡൻ്റ അയ്യൂബ് ഉറുമി അദ്ധ്യക്ഷത വഹിച്ചു. ബൈത്ത് റഹ്മ കുമ്പോൽ സയ്യിദ് ഷമീം തങ്ങൾ തുറന്നു കൊടുത്തു. ബാപ്പലിപൊന്നം ഖത്തീബ് നസ്റുദ്ധിൻ ബദ്റി പ്രാർത്ഥന നടത്തി. എം അബ്ദുല്ല മുഗു വീട്ടുടമക്ക് താക്കോൽ കൈമാറി. ചടങ്ങിൽ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി വി പി അബ്ദുൽ ഖാദർ, മണ്ഡലം സെക്രട്ടറി എം അബ്ബാസ്, എം അബ്ദുല്ല മുഗു, സെഡ്. എ.കയ്യാർ ,സെഡ്. എ. മൊഗ്രാൽ, ഗഫൂർ ഏരിയാൽ അബ്ദുൽറഹ്മാൻ കോട്ട അഷ്റഫ് പാവൂർ, കെ മമ്മു കണ്ണൂർ ,എം എച് എ അബ്ദുറഹ്മാൻ ഇസ്മായിൽ ഹാജി കണ്ണൂർ അബ്ദുല്ല കണ്ടത്തിൽ ഹനീഫ് സീതാംഗോളി ആസിഫ് അലി കന്തൽ, ഇ കെ മുഹമ്മദ് കുഞ്ഞി, ഇല്യാസ് ഹുദവി തുടങ്ങിയവർ പ്രസംഗിച്ചു. മൊയ്തീൻ പാടലഡുക്ക മൻസൂർ ആനക്കൽ ഇബ്രാഹിം നൽക, മജീദ് റെഡ് ബുൾ, എം ജി എ റഹ്മാൻ മൊഗ്രാൽ അസീസ് സാഗ് ,അസിസ് പള്ളത്തിമാർ ,ഹമീദ് കക്കളം ,സാക്കിർ ബായാർ അന്ത്രു മുഖാരി കണ്ടം സഹദ് അംഗടിമുഗർ ഷംസു കുബണൂർ സാബിത്ത് ഉറുമി, അശ്റഫ് കണ്ണൂർ, കെ പി മുഹമ്മദ് മുഗുറോഡ് ഷിനാൻ ഉറുമി, ശരീഫ് പാടലഡുക്ക മുജീബ് കെ എം, അയാസ് പാടലടുക്ക അഫ്സൽ ഉറുമി, കമറുദ്ദീൻ പാടലഡുക്ക സിദ്ദിഖ് ഒളമുഗർ തുടങ്ങിയവർ സംബന്ധിച്ചു. മുനീർ ഉറുമി സ്വാഗതവും ബഷീർ പേരാൽ കണ്ണൂർ നന്ദിയും പറഞ്ഞു