കമ്പാർ: നിരവധി ആളുകൾ സന്ദർശിക്കുന്ന ബഹു: പനമ്പൂർ സീതി വലിയുല്ലാഹി (ന.മ) തങ്ങൾ ദർഗ. ഫെബ്രുവരി 5 മുതൽ ഉറൂസ് ആരംഭിച്ചിരിക്കുകയാണ്.
മൊഗ്രാൽ പുത്തൂർ ഭാഗത്തുള്ള ആളുകൾക്ക് വളരെ എളുപ്പത്തിൽ മധുവായിനിപുഴ മുറിച്ച് കടന്നാൽ കണ്ണൂരിലേക്ക് എത്താം. കമ്പാറിലെ നാട്ടുകാർ ചേർന്ന് പുഴ മുറിച്ചു കിടക്കാൻ വേണ്ടി പുഴയിൽ നടപ്പാലം നിർമ്മിച്ചിരിക്കുകയാണ്. മഖാം സന്ദർശിക്കുന്ന പ്രദേശവാസികൾക്ക് പ്രയോജനപ്പെടും.