സി പി ഐ ദേശീയ നിര്‍വ്വാഹക സമിതി അംഗം കനയ്യ കുമാറും ഗുജറാത്തിലെ സ്വതന്ത്ര എംഎല്‍എ ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസില്‍ ചേര്‍ന്നു.
എ ഐ സി സി ആസ്ഥാനത്ത് എത്തിയാണ് ഇരുവരും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്.
കനയ്യ പാര്‍ട്ടിയെ വഞ്ചിച്ചെന്ന് സിപിഐ ദേശീയ സെക്രട്ടറി ഡി രാജ പ്രതികരിച്ചു.
കനയ്യക്കൊപ്പം പാര്‍ട്ടി എക്കാലവും നിന്നിട്ടുണ്ട്. കനയ്യ പാര്‍ട്ടിയില്‍ നിന്ന് സ്വയം പുറത്തു പോവുകയായിരുന്നു.
അദ്ദേഹത്തെ പാര്‍ട്ടി പദവികളില്‍ നിന്ന പുറത്താക്കിയെന്നും ഡി രാജ അറിയിച്ചു.
കനയ്യ കോണ്‍ഗ്രസില്‍ പോയത് നിര്‍ഭാഗ്യകരമാണെന്ന് കാനം രാജേന്ദ്രന് പ്രതികരിച്ചു.
പോകില്ല എന്നായിരുന്നു തന്നോട് നേരത്തെ പറഞ്ഞത്. ബിഹാര്‍ ഘടകവുമായി പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു.
അത് പരിഹരിച്ചതാണ്. എന്നിട്ടും പോകാനുള്ള കാരണം അറിയില്ല. കനയ്യ പാര്‍ട്ടിയെ വഞ്ചിച്ചതായി അഭിപ്രായമില്ലെന്നും കാനം പറഞ്ഞു.