സാമുഹ്യപുനരുദ്ധാരണ ത്തിൽ ലയൺസിൻ്റെ പങ്ക് മാതൃകാപരം- അഡ്വ.മുനീർ

Latest കേരളം

വിദ്യാനഗർ: സാമുഹ്യ പുനരുദ്ധാരണ, നിർമ്മാണാത്മക മേഖല കളിൽ ലയൺസ് ക്ലബ്ബിൻ്റെ പ്രവർത്തനംശ്ലാഘനീയവും, മാതൃകാ യോഗ്യവു മാണെന്ന്കാസർകോട് നഗരസഭാ ചെയർമാൻ അഡ്വ. വി.എം.മുനീർ പറഞ്ഞു.

ചെർക്കള ലയൺസ് വിദ്യാനഗർ സാൻ ഡൗണിൽ നടത്തിയ പരിവാർ സേ മിലേ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു.

പ്രസിഡണ്ട് മൊയ്തീൻ ചാപ്പാടി അധ്യക്ഷത വഹിച്ചു. ലയൺസിൻ്റെ ഉപഹാരം പ്രസിഡണ്ട് നഗരസഭാ ചെയർമാന് കൈമാറി. സെക്രട്ടറി ഫൈസൽ പൊവ്വൽ സ്വാഗതം പറഞ്ഞു.

ലയൺ എം.എഫ്.ജെ. മാരായ പ്രശാന്ത് ജി. നായർ,അഡ്വ.വിനോദ് കുമാർ,അഷ്റഫ്പെർള,അനീസ മൻസൂർ മല്ലത്ത് പ്രസംഗിച്ചു.

എയർ ലൈൻസ് അബ്ദുല്ല കഞ്ഞി, കബീർ ബേവിഞ്ച,എം.ടി. നാസർ,നിസാർ കല്ലട്ര, മനാഫ് എടനീർ, സത്താർ ബേവിഞ്ച, ആഷിഫ് എതിർതോട്, ഷെരീഫ് ബോസ്,ടി.എം. സജജാദ്, ഇഖ്ബാൽ ചേരൂർ,സമീർ അറഫ, എം.എസ്.ഷാഫി ബിസ്മില്ല,സഫ്വാൻ ചെർക്കള,ഷംസീർ മൂലടുക്കം,റൈസുദ്ധീൻ ചേരൂർ,വാസിത് അല്ലാമ നഗർ,ഷെരീഫ്ബേർക്ക, നാസർ എവറസ്റ്റ്, അഷ്റഫ് എതിർതോട്, ബഷീർ ബേർക്ക സംബന്ധിച്ചു.ട്രഷറർ മാർക്ക് മുഹമ്മദ് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *