കാഞ്ഞങ്ങാട്ടെ ഡ്രൈവിങ് സ്കൂളിന്റെ ലൈസൻസ് റദ്ദാക്കി

Latest കേരളം പ്രാദേശികം

കാഞ്ഞങ്ങാട്: യോഗ്യതയില്ലാത്തവരെ പരിശീലകരാക്കിയെന്ന് കണ്ടെത്തിയതിനെതുടർന്ന് കാഞ്ഞങ്ങാട്ടെ ദുബായ് ഡ്രൈവിങ് സ്കൂളിന്റെ ലൈസൻസ് താത്‌കാലികമായി റദ്ദാക്കി.

മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർ നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിതെന്ന് ആർ.ടി.ഒ. എ.കെ. രാധാകൃഷ്ണന്റെ ഉത്തരവിൽ പറയുന്നു.

2019 മുതൽ യോഗ്യതയില്ലാത്ത പരിശീലകരാണ് പഠിപ്പിച്ചതെന്നും സർട്ടിഫിക്കറ്റ് നേടിക്കൊടുത്തുവെന്നും ഇത് കേന്ദ്ര മോട്ടോർവാഹന നിയമത്തിലെ ചട്ടം 24-ന്റെ ലംഘനമാണെന്നും ആർ.ടി.ഒ.യുടെ ഉത്തരവിലുണ്ട്.

ഓട്ടോമൊബൈൽ കോഴ്‌സിലോ മെക്കാനിക്കൽ എൻജിനീയറിങ് കോഴ്‌സിലോ ഉള്ള ഡിപ്ലോമയാണ് പരിശീലകന്റെ യോഗ്യത.

നേരത്തെ ഉണ്ടായിരുന്ന യോഗ്യതയുള്ള പരിശീലകൻ മാറിപ്പോയിട്ടും പകരക്കാരനെ നിയമിച്ചില്ല.മുൻ പരിശീലകന്റെ പേരിൽ തന്നെ ലൈസൻസ് തുടർന്നുകൊണ്ടുപോകുകയും ചെയ്തു.

പരിശീലകനെ മാറ്റാനുള്ള അപേക്ഷ സ്ഥാപന ഉടമ വി.എസ്. സതീഷ് കഴിഞ്ഞവർഷം സെപ്റ്റംബറിൽ നൽകിയിരുന്നു.ഇതു പ്രകാരം കൂടിക്കാഴ്ചയ്ക്ക്‌ വിളിച്ചപ്പോൾ ആരുമെത്തിയില്ല.

തുടർന്ന് ഉടമയ്ക്ക്‌ മെമ്മോ അയച്ചുവെന്നും ആർ.ടി.ഒ.യുടെ ഉത്തരവിൽ വിശദീകരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *